അമേരിക്കന് തെരഞ്ഞെടുപ്പില് ട്രമ്പിന്റെ പരാജയം മറ്റു പല ലോക നേതാക്കളുടെ പരാജയവും കൂടിയാണ്.അമേരിക്കന് പ്രസിഡന്റ് എന്നതിലുപരി ഡോണാൾഡ് ട്രമ്പിനെ വ്യക്തിപമായി പോലും ആശ്ലേഷിച്ച ബ്രസീല് ഭരണാധിപന് ബാെള്സനാരോ,ഇസ്രായേല് അധികാരി ബഞ്ചമിന് നേതന്യാഹൂ ഒപ്പം ശ്രീ നരേന്ദ്ര മോദി എന്നിവരെ സംബന്ധിച്ച് നേതാവിൻ്റെ പരാജയം ആവരുടെ രാഷ്ട്രീയ തിരിച്ചടിയായി കൂടി കരുതണം.വംശ- വര്ണ്ണ വിഭാഗീയത ,(അതു വഴി ) വെറുപ്പ്,വിദ്വേഷം,തെറ്റി ധരിപ്പിക്കല് (എല്ലാം കോർപ്പറേറ്റുകൾക്കായി ) എന്നിവയിലൂടെ രാഷ്ട്രീയത്തെ നയിച്ച് ,അധികാരത്തിലെത്തുന്നവരുടെ മേലാളനായി അറിയപെട്ട ഡോണാള്ഡ് ട്രമ്പിന്റെ പരാജയം , അമേരിക്കന് രാഷ്ട്രീയത്തില് അത്രയൊന്നും മാറ്റങ്ങള് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
Making The United states Great again എന്ന ട്രമ്പിന്റെ പ്രഖ്യാപനം ഫാസിസ്റ്റ് രാഷ്ട്രീയത്തെ സൂചിപ്പിക്കു ന്നതായി Rogger griffin അഭിപ്രായപ്പെട്ടിരുന്നു.ഈ മുദ്രാവാക്യത്തില് ഒളിഞ്ഞു കിടക്കുന്ന വസ്തുതകള് ജനപ്രിയ അതി ദേശിയതയെ ഓര്മ്മിപ്പിക്കുകയാണ്.(Popularist ultranationalism)ഈ നിലപാട് ഉയര്ത്തിയ ട്രമ്പ് Narcisstic personality dosorder,Trump derangement syndrome (TDS) മുതലായ സ്വഭാവങ്ങള് പ്രകടിപ്പിച്ചു എന്ന് മനശ്ശാസ്ത്ര ലോകം വിലയിരുത്തി. ട്രമ്പിസം കേവലം വ്യക്തിപരമായ മനോ നിലയിയുടെ പ്രശ്നമായിരുന്നില്ല.
Making The United states Great again എന്ന മുദ്രാവാക്യം ,വിജയ കിരീടം മാത്രം സ്വന്തമാക്കിയ അമേരിക്കക്ക് ചിലതെല്ലാം നഷ്ടപെട്ടിരിക്കുന്നു എന്ന അര്ഥം ജനിപ്പിക്കുന്നുണ്ട്.Soverign State (Soverign nation അല്ല)എന്ന വാദം ഉയരുമ്പോള് അവിടെ ഭരണകൂടം(state)പാവനമാകുകയാണ്.അത്തരം സംവിധാനം പവിത്രവും അതിനായി ജനങ്ങള് ബലി ദായകര്(മാത്രം)ആകണമെന്നും സൂചന നല്കുന്നു.അമേരിക്കയെ വീണ്ടും മഹനീയമാക്കണം എന്ന് പറയുമ്പോള് തന്റെ വാദങ്ങള്ക്കെതിരു നില്ക്കുന്നവര് അമേരിക്കന് വിരുധരാണ് എന്ന് ട്രമ്പ് ഉറപ്പിക്കുന്നു.അവര് ആരൊക്കെ എന്ന ചൂണ്ടിക്കാട്ടലിലൂടെ American fascism അതിന്റെ ലക്ഷത്തിലേക്ക് അടുക്കുകയാണ്.(മോദി ഇന്ത്യയിൽ സമാന സംഭവങ്ങൾ ശക്തമാണ്.)
അമേരിക്ക തകരുകയാണ്(America is declining)എന്ന ധ്വനി ഉയര്ത്തിയ റിപ്പബ്ലിക്കന് പ്രസിഡന്റ്,അതിനുള്ള കാരണമായി തനിക്ക് മുന്പ് രാജ്യം ഭരിച്ചവരുടെ കുടിയേറ്റ,പരിസ്ഥിതി,ആരോഗ്യ പരിരക്ഷാ മാര്ഗ്ഗങ്ങള് ആണെന്നു വ്യക്തമാക്കി.ട്രമ്പിസം സ്വകാര്യ സ്ഥാപനങ്ങളെ മാത്രം രക്ഷകരായി കാണുകയായിരുന്നു.ക്ഷേമ പരിപാടിക്കാരെ ഒറ്റപെടുത്തിയാല് അമേരിക്ക രക്ഷപെടും എന്ന് അദ്ദേഹം വാദിച്ചു.
അമേരിക്കയുടെ പുനര് ജനനം എന്ന ആശയം ഉയര്ത്തികൊണ്ട്,തകര്ന്ന വ്യവസായങ്ങളെയും മറ്റും മടക്കി കൊണ്ടുവരുവാനായി,പാര്ശ്വവല്ക്കരിക്കപെട്ടവരെ പരിഗണിക്കുന്നതിന് പകരം കോര്പ്പറേറ്റുകളെ സഹായിക്കുകയാണ് വേണ്ടത് എന്ന വാദം ശക്തമായിരുന്നു.അതിനു കഴിവുള്ള ഏക നേതാവ് ട്രമ്പ് മാത്രമാണ് എന്നദ്ദേഹം തന്നെ പറഞ്ഞുകൊണ്ടിരുന്നു.ഇതിനൊക്കെയായി അമേരിക്കയെ നയിക്കുവാന് ഒരെ ഒരാള്ക്ക് മാത്രമേ യോഗ്യതയുള്ളു.അതിനായി അമേരിക്കതന്റെ പിന്നില് നില ഉറപ്പിക്കുക.ചുരുക്കത്തില് Racism, Xenophobia(അന്യ നാട്ടുകാരോട് വെറുപ്പ്), Policy incoherence,(യുക്തി രാഹിത്യം), Misogyny(സ്ത്രീ വിരുദ്ധത) തുടങ്ങിയ നിലപാടുകളിലൂടെ പട്ടാള ഭരണം ഇല്ലാതെ തന്നെ അമേരിക്കയെ ഫാസിസ്റ്റ് അജണ്ട കളിലേക്ക് ഡോണാൾഡ് ട്രമ്പ് എത്തിക്കുകയിരുന്നു.
The know nothing movment(1850),The wallace movement(1960),Tea party Struggle തുടങ്ങിയ വലതുപക്ഷ സമരങ്ങളെ ഓര്മ്മിപ്പിക്കുന്ന സമീപനങ്ങള് ട്രമ്പ് ഉയര്ത്തുമ്പോള് അത് അമേരിക്കയില് ഒരു കാലത്ത് പ്രകടമായിരുന്ന മക്കാര്ത്തിസം(1950) ,രാഷ്ട്രീയ കൊല(കെന്നഡി),Water gate (1970), ഇറാന്-കൊണ്ട്ര (1980 ) സംഭവങ്ങളെ ഓര്മ്മിപ്പിച്ചു.
ട്രമ്പിസത്തെ വിമര്ശനപരമായി വിലയിരുത്തുമ്പോള്,എന്തുകൊണ്ടാണ് അമേരിക്കയില് ഇത്തരത്തിലുള്ള രാഷ്ട്രീയ അവസ്ഥ ശക്തമായത് എന്നു പരിശോധിക്കണം.ട്രമ്പിന് വോട്ടു നല്കിയ വ്യക്തികളുടെ പ്രത്യേകതകള് പരിശോധിച്ചാല് അമേരിക്ക എത്തപ്പെട്ട പിൻതിരിപ്പൻ രാഷട്രീയ ലോകത്തിൻ്റെ സ്വാധീനം വ്യക്തമാകും. കറുത്ത വര്ഗ്ഗകാര്ക്ക് അമേരിക്കയില് സാധാരണ ജിവിതം സാധ്യമോ എന്ന ചോദ്യത്തിന് ട്രമ്പിന് വോട്ടു നല്കിയവരില് 9%ആളുകള് മാത്രമേ അവർക്ക് അതിനു കഴിയില്ല എന്ന് രേഖപെടു ത്തിയിട്ടുള്ളൂ.ബൈടനു വോട്ടു നല്കിയവരില് 75% വും കറുത്തവര് അവഗണന അനുഭവിക്കുന്നുണ്ട് എന്ന അഭിപ്രായക്കാരാണ്.മുസ്ലീം സമുദായം കലാപകാരികളാണ് എന്ന് ചോദ്യത്തോടെ റിപ്പബ്ലിക്കന്മാരില് 72% വും യോജിക്കുന്നു.ഡെമോക്രാറ്റുകളിൽ 26% മാത്രമാണ് മുസ്ലീം സമുദായം അപകടകാരികളാണ് എന്ന വാദമുയ ർത്തുന്നത്.(ഇന്ത്യയിലാർക്കും പ്രത്യേക പരിരക്ഷ വേണ്ടതില്ല എന്ന RSS വാദം ഇവിടെ ഓർക്കുക )
അമേരിക്ക പിന്തുടരുന്ന ആരോഗ്യ നയത്തിലെ പാളീച്ചയെ തുറന്നു കാട്ടിയ കോവിഡ് ,രാജ്യത്തിന്റെ ചരിത്രത്തിലെ വലിയ തിരിച്ചടിയായി മാറി.ചൈനയെ വംശീയമായി അധിക്ഷേപിച്ചതിനൊപ്പം ലോകാരോഗ്യ സംഘനയെ തള്ളി പറഞ്ഞതും പരിസ്ഥിതി കരാരില് നിന്നു പിന് വാങ്ങിയതും നാഫ്ടാ സഖ്യത്തെ ഒഴിവാക്കിയതും ഇറാന് കരാര് അവസാനിപ്പിച്ചതും ട്രമ്പിൻ്റെ വര്ണ്ണ-വംശ വെറിയുടെയും ശാസ്ത്ര വിരുദ്ധതയുടെയും ഭാഗമായിരുന്നു.
കുടിയേറ്റക്കാരുടെ രാജ്യം കുടിയേറ്റക്കാരെ തള്ളി പറയുമ്പോള് ഇന്ത്യ, ബ്രസീല്, ഇസ്രേയല് ഭരണ കർത്താക്കളുടെ വര്ഗ്ഗീയ, വംശീയ അജണ്ടകള്ക്ക് പിന്തുണ നല്കിയ ഡൊണാൾഡ് ട്രമ്പിൻ്റെ പരാജയം ലോക രാഷ്ട്രീയത്തിന് തെല്ലാശ്വാസം നല്കും.അപ്പോഴും അമേരിക്കയെ കൊര്പ്പറേറ്റു രാജ്യമായി മാത്രം കാണുവാന് ശ്രമിക്കുന്ന ഡെമോക്രാറ്റുകൾ, യുദ്ധ-കച്ചവട താല്പര്യങ്ങളെ കൈവിടും എന്ന് പ്രതീക്ഷിക്കുവാന് ചരിത്രം അനുവദിക്കുന്നില്ല.