Friday, June 2, 2023

ജൂൺ 3 സൈക്കിൾ ദിനം , നമ്മുടെ നാട്ടിൽ സൈക്കിൾ അത്ഭുതങ്ങൾക്കു തുടക്കമാകും എന്ന് കരുതേണ്ടതില്ല !

   സൈക്കിൾ ദിനം , നമ്മുടെ നാട്ടിൽ സൈക്കിൾ അത്ഭുതങ്ങൾക്ക് തുടക്കമാകും എന്ന് കരുതേണ്ടതില്ല ! : www.greenreporter.in


ജൂൺ 3 ന്റെ സൈക്കിൾ ദിനത്തിലും ജനങ്ങൾ സൈക്കിൾ യാത്ര പരിഗണിക്കേണ്ടതുണ്ട് എന്ന സന്ദേശമെത്തിക്കാൻ സർക്കാർ പരാജയപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. നാട്ടിലെ അധികാര കേന്ദ്രങ്ങളിലെ പരമയോഗ്യന്മാർ(റെഞ്ച് റോവർ മാത്രം ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി മുതൽ Innova ശകടത്തെ മാത്രം വാഹനമായി പരിഗണിക്കുന്ന Civil Service Servents, MLA-MP സംഘം)മുതൽ പണച്ചാക്കുകൾ വരെ വില പിടിപ്പുള്ള വാഹനങ്ങളെ അധികാര ചിഹ്നമായി ആഘോഷി ക്കുമ്പോൾ,അര-മുഴു പട്ടിണിക്കാരന്റെ മാത്രം പരിഗണനയി ലുള്ള വാഹനമായി സൈക്കിൾ തുടരുന്നു.വ്യക്തിപരമായി പ്രകൃതി സ്നേഹികൾ സൈക്കിളുകളെ ഇഷ്ടപ്പെടുന്നു എന്നതു മാത്രമാണ് നാട്ടിൽ  ഉണ്ടായ മാറ്റം.

 

 

ലോകത്തെ അതിസമ്പന്ന രാജ്യങ്ങളിൽ സൈക്കിൾ സവാരി അഭിമാനിമായി പരിഗണിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങ ളായി.ആ പട്ടികയിൽ ചൈനയും ഒന്നാം നിരക്കാരനാണ്. ബെർലിനും മറ്റ് യൂറോപ്യൻ വീധികളും ജോഹന്നാസ് ബർഗും ബീജിംഗും ഇത്തരം വിഷയങ്ങളിൽ  മുന്നേറ്റത്തിലാണ്.

 

 

സൈക്കിളിംഗിൽ ഏറ്റവും മോശം ട്രാക്ക് റിക്കാർഡാണ് കേരളത്തിനുള്ളത്.ചാണ്ഡിഗഢ് പോലെയുള്ള നഗരങ്ങളിൽ ആശാവഹമായ സൈക്കിൾ വഴികൾ ഉണ്ടാക്കുവാൻ അവർ തയ്യാറായി.എന്നാൽ ഇത്തരം കാര്യങ്ങളിൽ വാചക കസർ ത്തിൽ അവസാനിക്കുന്നു കേരള സർക്കാർ മുതൽ ത്രിതല പഞ്ചായത്തുകൾ വരെ .

 

 

സ്വകാര്യ വാഹനങ്ങൾ ,വിശിഷ്യ ഇരുചക്ര മോട്ടോർ വാഹന ങ്ങൾ,ചെറു കാറുകൾ എന്നിവയുടെ എണ്ണം അത്ഭുതകര മായി വർധിക്കുന്നു കേരളത്തിൽ.യാത്രകളുടെ 30% മുതൽ 50% എങ്കിലും 5 km ൽ താഴെയായിരിക്കെ അതിൽ നല്ല ശത മാനം ആളുകളെയും സൈക്കിൾ യാത്രികരാക്കാൻ(ഇലക് ട്രിക് സൈക്കിളുകൾക്ക് പ്രധാന പരിഗണന)ശ്രമിച്ചാൽ അത് നമ്മുടെ റോഡുകൾക്കും കാർബൺ ബഹിർഗമനത്തിനും കീശക്കും വലിയ സഹായമായിരിക്കും.

 

 

സ്കൂളുകളിലേക്കും സർവ്വകലാശാലകളിലെക്കും കുട്ടികൾ സൈക്കിൾ യാത്രയെ പരിഗണിക്കണമെങ്കിൽ അതിന് അനുയോജ്യമായ പശ്ചാത്തല സൗകര്യവും മറ്റും ഒരുക്കണം. കാമ്പസുകളെ മോട്ടോർ വാഹനവിമുക്തമാക്കണം. ഇത്തരം ശ്രമങ്ങൾ കാൽ നൂറ്റാണ്ടിനു മുമ്പ് വിദേശ കാമ്പസുകളിൽ നടപ്പിലാക്കിയതാണ്.വിഷയങ്ങളോടു മുഖം തിരിച്ചു നിൽ ക്കാൻ വലിയ താൽപര്യമാണ് കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് എന്ന് മറക്കുന്നില്ല.

 

Wednesday, November 18, 2020

ട്രമ്പിസം സാമൂഹിക വ്യാധിയായിരുന്നു

 അമേരിക്കന് തെരഞ്ഞെടുപ്പില് ട്രമ്പിന്റെ പരാജയം മറ്റു പല ലോക നേതാക്കളുടെ പരാജയവും കൂടിയാണ്.അമേരിക്കന് പ്രസിഡന്റ് എന്നതിലുപരി ഡോണാൾഡ് ട്രമ്പിനെ വ്യക്തിപമായി പോലും ആശ്ലേഷിച്ച ബ്രസീല് ഭരണാധിപന് ബാെള്സനാരോ,ഇസ്രായേല് അധികാരി ബഞ്ചമിന് നേതന്യാഹൂ ഒപ്പം ശ്രീ നരേന്ദ്ര മോദി എന്നിവരെ സംബന്ധിച്ച് നേതാവിൻ്റെ പരാജയം ആവരുടെ രാഷ്ട്രീയ തിരിച്ചടിയായി കൂടി കരുതണം.വംശ- വര്ണ്ണ വിഭാഗീയത ,(അതു വഴി ) വെറുപ്പ്‌,വിദ്വേഷം,തെറ്റി ധരിപ്പിക്കല് (എല്ലാം കോർപ്പറേറ്റുകൾക്കായി ) എന്നിവയിലൂടെ രാഷ്ട്രീയത്തെ നയിച്ച് ,അധികാരത്തിലെത്തുന്നവരുടെ മേലാളനായി അറിയപെട്ട ഡോണാള്ഡ് ട്രമ്പിന്റെ പരാജയം , അമേരിക്കന് രാഷ്ട്രീയത്തില് അത്രയൊന്നും മാറ്റങ്ങള് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

Making The United states Great again എന്ന ട്രമ്പിന്റെ പ്രഖ്യാപനം ഫാസിസ്റ്റ് രാഷ്ട്രീയത്തെ സൂചിപ്പിക്കു ന്നതായി Rogger griffin അഭിപ്രായപ്പെട്ടിരുന്നു.ഈ മുദ്രാവാക്യത്തില് ഒളിഞ്ഞു കിടക്കുന്ന വസ്തുതകള് ജനപ്രിയ അതി ദേശിയതയെ ഓര്മ്മിപ്പിക്കുകയാണ്.(Popularist ultranationalism)ഈ നിലപാട് ഉയര്ത്തിയ ട്രമ്പ്‌ Narcisstic personality dosorder,Trump derangement syndrome (TDS) മുതലായ സ്വഭാവങ്ങള് പ്രകടിപ്പിച്ചു എന്ന് മനശ്ശാസ്ത്ര ലോകം വിലയിരുത്തി. ട്രമ്പിസം കേവലം വ്യക്തിപരമായ മനോ നിലയിയുടെ പ്രശ്നമായിരുന്നില്ല.
Making The United states Great again എന്ന മുദ്രാവാക്യം ,വിജയ കിരീടം മാത്രം സ്വന്തമാക്കിയ അമേരിക്കക്ക് ചിലതെല്ലാം നഷ്ടപെട്ടിരിക്കുന്നു എന്ന അര്ഥം ജനിപ്പിക്കുന്നുണ്ട്.Soverign State (Soverign nation അല്ല)എന്ന വാദം ഉയരുമ്പോള് അവിടെ ഭരണകൂടം(state)പാവനമാകുകയാണ്.അത്തരം സംവിധാനം പവിത്രവും അതിനായി ജനങ്ങള് ബലി ദായകര്(മാത്രം)ആകണമെന്നും സൂചന നല്കുന്നു.അമേരിക്കയെ വീണ്ടും മഹനീയമാക്കണം എന്ന് പറയുമ്പോള് തന്റെ വാദങ്ങള്ക്കെതിരു നില്ക്കുന്നവര് അമേരിക്കന് വിരുധരാണ് എന്ന് ട്രമ്പ്‌ ഉറപ്പിക്കുന്നു.അവര് ആരൊക്കെ എന്ന ചൂണ്ടിക്കാട്ടലിലൂടെ American fascism അതിന്റെ ലക്ഷത്തിലേക്ക് അടുക്കുകയാണ്.(മോദി ഇന്ത്യയിൽ സമാന സംഭവങ്ങൾ ശക്തമാണ്.)
അമേരിക്ക തകരുകയാണ്(America is declining)എന്ന ധ്വനി ഉയര്ത്തിയ റിപ്പബ്ലിക്കന് പ്രസിഡന്റ്,അതിനുള്ള കാരണമായി തനിക്ക് മുന്പ് രാജ്യം ഭരിച്ചവരുടെ കുടിയേറ്റ,പരിസ്ഥിതി,ആരോഗ്യ പരിരക്ഷാ മാര്ഗ്ഗങ്ങള് ആണെന്നു വ്യക്തമാക്കി.ട്രമ്പിസം സ്വകാര്യ സ്ഥാപനങ്ങളെ മാത്രം രക്ഷകരായി കാണുകയായിരുന്നു.ക്ഷേമ പരിപാടിക്കാരെ ഒറ്റപെടുത്തിയാല് അമേരിക്ക രക്ഷപെടും എന്ന് അദ്ദേഹം വാദിച്ചു.
അമേരിക്കയുടെ പുനര് ജനനം എന്ന ആശയം ഉയര്ത്തികൊണ്ട്,തകര്ന്ന വ്യവസായങ്ങളെയും മറ്റും മടക്കി കൊണ്ടുവരുവാനായി,പാര്ശ്വവല്ക്കരിക്കപെട്ടവരെ പരിഗണിക്കുന്നതിന് പകരം കോര്പ്പറേറ്റുകളെ സഹായിക്കുകയാണ് വേണ്ടത് എന്ന വാദം ശക്തമായിരുന്നു.അതിനു കഴിവുള്ള ഏക നേതാവ് ട്രമ്പ്‌ മാത്രമാണ് എന്നദ്ദേഹം തന്നെ പറഞ്ഞുകൊണ്ടിരുന്നു.ഇതിനൊക്കെയായി അമേരിക്കയെ നയിക്കുവാന് ഒരെ ഒരാള്ക്ക് മാത്രമേ യോഗ്യതയുള്ളു.അതിനായി അമേരിക്കതന്റെ പിന്നില് നില ഉറപ്പിക്കുക.ചുരുക്കത്തില് Racism, Xenophobia(അന്യ നാട്ടുകാരോട് വെറുപ്പ്), Policy incoherence,(യുക്തി രാഹിത്യം), Misogyny(സ്ത്രീ വിരുദ്ധത) തുടങ്ങിയ നിലപാടുകളിലൂടെ പട്ടാള ഭരണം ഇല്ലാതെ തന്നെ അമേരിക്കയെ ഫാസിസ്റ്റ് അജണ്ട കളിലേക്ക് ഡോണാൾഡ് ട്രമ്പ്‌ എത്തിക്കുകയിരുന്നു.
The know nothing movment(1850),The wallace movement(1960),Tea party Struggle തുടങ്ങിയ വലതുപക്ഷ സമരങ്ങളെ ഓര്മ്മിപ്പിക്കുന്ന സമീപനങ്ങള് ട്രമ്പ്‌ ഉയര്ത്തുമ്പോള് അത് അമേരിക്കയില് ഒരു കാലത്ത് പ്രകടമായിരുന്ന മക്കാര്ത്തിസം(1950) ,രാഷ്ട്രീയ കൊല(കെന്നഡി),Water gate (1970), ഇറാന്-കൊണ്ട്ര (1980 ) സംഭവങ്ങളെ ഓര്മ്മിപ്പിച്ചു.
ട്രമ്പിസത്തെ വിമര്ശനപരമായി വിലയിരുത്തുമ്പോള്,എന്തുകൊണ്ടാണ് അമേരിക്കയില് ഇത്തരത്തിലുള്ള രാഷ്ട്രീയ അവസ്ഥ ശക്തമായത്‌ എന്നു പരിശോധിക്കണം.ട്രമ്പിന് വോട്ടു നല്കിയ വ്യക്തികളുടെ പ്രത്യേകതകള് പരിശോധിച്ചാല് അമേരിക്ക എത്തപ്പെട്ട പിൻതിരിപ്പൻ രാഷട്രീയ ലോകത്തിൻ്റെ സ്വാധീനം വ്യക്തമാകും. കറുത്ത വര്ഗ്ഗകാര്ക്ക് അമേരിക്കയില് സാധാരണ ജിവിതം സാധ്യമോ എന്ന ചോദ്യത്തിന് ട്രമ്പിന് വോട്ടു നല്കിയവരില് 9%ആളുകള് മാത്രമേ അവർക്ക് അതിനു കഴിയില്ല എന്ന് രേഖപെടു ത്തിയിട്ടുള്ളൂ.ബൈടനു വോട്ടു നല്കിയവരില് 75% വും കറുത്തവര് അവഗണന അനുഭവിക്കുന്നുണ്ട് എന്ന അഭിപ്രായക്കാരാണ്.മുസ്ലീം സമുദായം കലാപകാരികളാണ് എന്ന് ചോദ്യത്തോടെ റിപ്പബ്ലിക്കന്മാരില് 72% വും യോജിക്കുന്നു.ഡെമോക്രാറ്റുകളിൽ 26% മാത്രമാണ് മുസ്ലീം സമുദായം അപകടകാരികളാണ് എന്ന വാദമുയ ർത്തുന്നത്.(ഇന്ത്യയിലാർക്കും പ്രത്യേക പരിരക്ഷ വേണ്ടതില്ല എന്ന RSS വാദം ഇവിടെ ഓർക്കുക )
അമേരിക്ക പിന്തുടരുന്ന ആരോഗ്യ നയത്തിലെ പാളീച്ചയെ തുറന്നു കാട്ടിയ കോവിഡ് ,രാജ്യത്തിന്റെ ചരിത്രത്തിലെ വലിയ തിരിച്ചടിയായി മാറി.ചൈനയെ വംശീയമായി അധിക്ഷേപിച്ചതിനൊപ്പം ലോകാരോഗ്യ സംഘനയെ തള്ളി പറഞ്ഞതും പരിസ്ഥിതി കരാരില് നിന്നു പിന് വാങ്ങിയതും നാഫ്ടാ സഖ്യത്തെ ഒഴിവാക്കിയതും ഇറാന് കരാര് അവസാനിപ്പിച്ചതും ട്രമ്പിൻ്റെ വര്ണ്ണ-വംശ വെറിയുടെയും ശാസ്ത്ര വിരുദ്ധതയുടെയും ഭാഗമായിരുന്നു.
കുടിയേറ്റക്കാരുടെ രാജ്യം കുടിയേറ്റക്കാരെ തള്ളി പറയുമ്പോള് ഇന്ത്യ, ബ്രസീല്, ഇസ്രേയല് ഭരണ കർത്താക്കളുടെ വര്ഗ്ഗീയ, വംശീയ അജണ്ടകള്ക്ക് പിന്തുണ നല്കിയ ഡൊണാൾഡ് ട്രമ്പിൻ്റെ പരാജയം ലോക രാഷ്ട്രീയത്തിന് തെല്ലാശ്വാസം നല്കും.അപ്പോഴും അമേരിക്കയെ കൊര്പ്പറേറ്റു രാജ്യമായി മാത്രം കാണുവാന് ശ്രമിക്കുന്ന ഡെമോക്രാറ്റുകൾ, യുദ്ധ-കച്ചവട താല്പര്യങ്ങളെ കൈവിടും എന്ന് പ്രതീക്ഷിക്കുവാന് ചരിത്രം അനുവദിക്കുന്നില്ല.


Like
Comment
Share

Friday, March 30, 2018




 


കേരളത്തില്‍ നല്ല റോഡുകള്‍ വേണ്ടതില്ലെ ? 


റോഡുകള്‍ എങ്ങനെ പരമാവധി ഉപയോഗക്ഷമമാക്കാം,
വാഹനങ്ങളുടെ വളര്‍ച്ചക്കൊപ്പം റോഡുകളെ എങ്ങനെ വിപുലമാക്കാം?  അവ പണിയുമ്പോള്‍ പൂര്‍ണ്ണ ഉടമസ്ഥാവകാശം ജനങ്ങള്‍ക്കാകണം തുടങ്ങിയ അഭിപ്രായങ്ങള്‍ നാട്ടില്‍ ഉയര്‍ന്നു വരുക സ്വാഭാവികമാണ്.


 വൈകിമാത്രം റോഡുകള്‍ ഉയര്‍ന്നവന്ന കേരളത്തില്‍ റോഡുകളുടെ നീളം 2.2 ലക്ഷം കിലോമീറ്ററില്‍ അധികമാണ്.(തിരുവിതാംകൂര്‍ ആദ്യം റോഡുകള്‍ ഉണ്ടായത് ഒളിവില്‍ പോയ വേലുത്തമ്പിയെ പിടികൂടാ നായിരുന്നു.)കേരളത്തിലെ റോഡുകളുടെ(ലക്ഷം ആളുകള്‍ക്കുള്ള)ശരാശരി ദൂരം ദേശിയ ശരാശരിയുടെ രണ്ടു മടങ്ങാണ്. സംസ്ഥാനത്തെ വാഹന പെരുക്കം മെട്രോ നഗരങ്ങല്‍ക്കൊപ്പം മുന്നേറുന്നു. ഇന്നത്തെ വാഹനങ്ങളുടെ എണ്ണം 115 ലക്ഷം ആയി വളര്‍ന്നു.സംസ്ഥാനത്തെ ഒരു km റോഡിന് 50 വാഹനങ്ങള്‍ ഉണ്ടെന്നര്‍ത്ഥം .അനിയന്ത്രിതമായി വളരുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ഉല്‍കണ്0യില്ലാത്ത സര്‍ക്കാര്‍, യാത്രാ പ്രശ്നങ്ങളെ സമഗ്രമായ കാണുവാന്‍ മടിക്കുകയാണ്.
         
കേരളത്തില്‍ മുഴങ്ങി കേള്‍ക്കുന്ന വാര്‍ത്തകള്‍ വികസനവുമായി ബന്ധപെട്ടാണ്.ഏതു സര്‍ക്കാര്‍ ഭരിച്ചാലും വികസനത്തെപറ്റി  വാചാലമാകയും ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുകയും ചെയ്യും.പ്രതിപക്ഷം വികസന പദ്ധതിയുടെ പൊള്ളത്തരങ്ങളില്‍ പിടിച്ചാണ് ശ്രദ്ധ നേടുക. ഭരണം മാറുമ്പോള്‍ നിലപാടുകളില്‍ മാറ്റങ്ങള്‍ കാണാം.കേരളത്തിന്‍റെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പറഞ്ഞു വരുന്ന പദ്ധതികളെ പരിശോധിച്ചാല്‍ അവയുടെ അര്‍ദ്ധ ശൂന്യത ജനങ്ങള്‍ക്ക് ബോധ്യപെടും. കാര്‍ഷിക രംഗത്തെ ലക്ഷ്യം വെച്ച പദ്ധതികള്‍ മുതല്‍ ഇതു വ്യക്തമാണ്‌. ലക്ഷ്യം തെറ്റിയ പദ്ധതികള്‍ അവസാനം പ്രകൃതിക്ക് ഭീക്ഷണിയായി മാറുകയും വന്‍ ബാധ്യതയാകുകയും ചെയുമ്പോള്‍ പോലും സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും പദ്ധതികളെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നതായി കാണാം. ചാലിയാര്‍ പുഴയും തീരവും നിലമ്പൂര്‍ വനത്തിലെ ചൊല നായിക്കരും കേരളത്തിന്‍റെ  വ്യവസായരംഗത്തിന്‍റെ പേരില്‍  ഇരകളാക്കപെടുന്നതിനോട് പരിഭവം ഇല്ലാത്തവരായിരുന്നു കേരളത്തിലെ രാഷ്ടീയ നേതൃത്വങ്ങള്‍.ദുരന്തങ്ങള്‍ വര്‍ദ്ധിക്കുകയും മറ്റൊരു ഗതിയുമില്ലാതെവന്നപ്പോള്‍,ബര്‍ളയുടെ മാവൂര്‍ റയോണ്‍ വ്യവസായം അവര്‍ക്ക് നഷ്ട്ടം ഉണ്ടായപ്പോള്‍ അടക്കുകയും ചെയ്തു. മലനീകരണത്തിന്‍റെ ഇരകളായ മനുഷ്യര്‍ പലരും മരിച്ചു. ജീവികള്‍ നശിച്ചു.കൃഷി അസാധ്യമായി. നഷ്ടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്തതായിരുന്നു. ഇതു തന്നെയാണ് എണ്ടോസള്‍ഫാന്‍ ദുരന്തത്തിലും ഉണ്ടായത്.കുന്തി പുഴയുടെ വിഷയത്തില്‍ ശക്തരായി ജനങ്ങള്‍ ഒന്നിച്ചതിനാല്‍ ദുരന്തം ഒഴിവായി. 

(വിദര്‍ഭയിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കുക:450 കോടിയുടെ ജല പദ്ധതിയില്‍ മുതല്‍മുടക്ക് 18500 ആയി മാറി. ഈ സംഭവം കല്ലട പദ്ധതിയെ ഓര്‍മ്മിപ്പിക്കുന്നു.)      

ഗതാഗതത്തിനായി  എല്ലാ മാര്‍ഗ്ഗവും ഉപയോഗപെടുത്തുവാന്‍ അവസരം ഉണ്ടാകുന്ന രൂപത്തിലാണ് നമ്മുടെ ഭൂഘടന ഉള്ളത്. ഒരു കാലത്തെ പ്രധാന യാത്രാ മാര്‍ഗ്ഗം ചെറുതെങ്കിലും നിത്യമായി ഒഴുകുന്ന നദികളായിരുന്നു. അവക്ക് ശേഷം റോഡും തീവണ്ടിയും ഉണ്ടായി.  തിരുവനന്തപുരത്ത്(പാര്‍വതി പുത്തനാര്‍) നിന്നും തുടങ്ങി വര്‍ക്കലയിലെ മനുഷ്യ നിര്‍മ്മിത തുരംഗത്തിലൂടെ കൊല്ലം വഴി കോട്ടപ്പുറം വരെ(കാസര്‍ഗോഡ്‌) നീളുന്ന ജലപാതയും ഉള്‍നാടന്‍ നദികളിലൂടെ ഉല്‍ നാട്ടിലേക്ക്(കോട്ടയം എന്ന മലയോര നാട്ടിലേക്ക് ആലപ്പുഴയില്‍ നിന്നും ജലപാത) യാത്ര ചെയ്യുവാന്‍ സവ്വ്കര്യവും ഉണ്ടായിരുന്നു. ചരക്കുകള്‍ യധേഷ്ട്ടം കടത്തിവന്ന ജല പാതകള്‍ യാത്രാ യോഗ്യമാക്കി നിര്‍ത്തുവാന്‍ പിന്നീട് നമ്മുടെ ആസൂത്രകര്‍ മടിച്ചു.പ്രധാന മാര്‍ഗ്ഗമായി  റോഡിനെ പരിഗണിച്ചു. റെയില്‍ വഴിയുള്ള സഞ്ചാരം വേണ്ട വണ്ണം വളര്‍ത്തുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. സാധാനങ്ങളുടെ കൈമാറ്റം റെയില്‍നിന്നും റോഡിലേക്ക് മാറി. ചുരുക്കത്തില്‍ കേരളത്തിന്‍റെ ഗതാഗതം റോഡുകളില്‍ കേന്ദ്രീകരിച്ചു. ഈ നിലപാടുകള്‍ കേരളത്തിന്‍റെ ഗതാഗത സംവിധാനത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.


നാടിന്‍റെ പുരോഗതിയുടെ അളവുകോല്‍ റോഡുകളും ജനങ്ങള്‍ നടത്തുന്ന യാത്രകളും ആയി കരുതാം. വിദ്യാസമ്പന്നര്‍ കൂടുതല്‍ യാത്ര ചെയ്യുവാന്‍ നിര്‍ബന്ധിതരാണ്.എന്നാല്‍ വാഹനത്തിന്‍റെ എണ്ണത്തിലുള്ള  വര്‍ധനവിലെ അസ്വാഭാവികതകള്‍ പരിശോധിക്കേണ്ടതുണ്ട്. പാരിസ്ഥികവും മറ്റുമായ പരിമിതികളെ അവഗണിച്ച് ഗതാഗത രംഗത്തെ പ്രതിസന്ധിക്ക് പരിഹാരം റോഡുകളുടെ വീതി കൂട്ടലാണ് എന്നതരത്തില്‍ അവതരിപ്പികുമ്പോള്‍  രോഗത്തെ മറന്നുള്ള ചികിത്സ ആയി കരുതാം.

1960 ല്‍ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ഏകദേശം കാല്‍ ലക്ഷം ആയിരുന്നു.70 ല്‍ എണ്ണം  ലക്ഷം കവിഞ്ഞില്ല(74000 മാത്രം).80ല്‍ 1.75 ലക്ഷവും 90 ല്‍ 5.81 ഉം 2000 ല്‍ 19.1 ലക്ഷവുംആയി. 2010ല്‍ 54  ലക്ഷത്തില്‍ എത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വാഹനങ്ങള്‍ 1 കോടി കവിഞ്ഞു. രാജ്യത്തെ വാഹനങ്ങളുടെ എണ്ണം 100 പേര്‍ക്ക് 16 മാത്രമാണ് എന്നിരിക്കെ കേരളത്തില്‍ അത് മൂന്ന്‍ പേര്‍ക്ക് ഒരു വാഹനം എന്ന കണക്കില്‍അയ്യിട്ടുണ്ട്.(അമേരിക്കയില്‍ രണ്ടു പേര്‍ക്ക് ഒരു വാഹനം) ഈ കണക്കുകളില്‍ നിന്നും നമ്മുടെ വാഹനത്തിന്‍റെ എണ്ണത്തില്‍ ഉണ്ടാകുന്ന വളര്‍ച്ചക്ക് ആനുപാതികമായി റോഡുകള്‍ വളരുന്നില്ല, വളര്‍ന്നാലും അതിന്‍റെ ഗതിവേഗം ഒരിക്കലും വാഹനങ്ങളുടെ എണ്ണത്തിനൊപ്പം ഉണ്ടാകുന്നില്ല എന്ന് കാണാം. (ഉണ്ടാകുക അസാധ്യമാണ്.) ഈ വസ്തുത എങ്ങനെയാണ് നമ്മുക്ക് പരിഹരിക്കുവാന്‍ കഴിയുക?


കേരളത്തിലെ വാഹനങ്ങളില്‍  ഇരു ചക്ര-നാല്‍ ചക്രത്തില്‍ ഓടുന്നവയാണ്. രണ്ടുംകൂടി85%വരുന്നു. പൊതു വാഹന സവ്വ്കര്യത്തിന്‍റെ കുറവ് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു എന്ന് ഇവിടെ വ്യക്തമാക്കണം. നിലവിലെ റോഡുകള്‍ വീതി കൂട്ടണം എന്ന ആവശ്യം പരിഗണിക്കുന്നതിനൊപ്പം പൊതു വാഹന സംവിധാനം മെച്ചപെടുത്തുവാനും അതിന്‍റെ  ചെലവുകള്‍ കുറക്കുവാനും തയ്യാറാകണം.
  

സംസ്ഥാനത്തു വടക്ക് നിന്നും തെക്കോട്ടും പടിഞ്ഞാറു നിന്നും കിഴക്കോട്ടും  ദേശിയ പാതകള്‍(NH 17,47,49 etc )കടന്നു പോകുന്നു. അതിനൊപ്പം സംസ്ഥാനത്തിന്‍റെ മദ്ധ്യത്തില്‍ കൂടിയുള്ള  റോഡ്‌( MC റോഡ്‌),അവക്ക് അനുബന്ധമായി മലനിരകളിലൂടെ പോകുന്ന പുനലൂര്‍-മുവാറ്റുപുഴ-അങ്കമാലി റോഡ്‌ അങ്ങനെ പോകുന്നു പ്രധാന റോഡുകള്‍ യാത്രകള്‍ക്കുള്ള മുഖ്യ ഉപാധിയായി പ്രവര്‍ത്തിക്കുന്നു. ഈ റോഡുകളിലേക്ക് വിവിധ സംസ്ഥാനറോഡുകള്‍ എത്തുന്നു.ഒപ്പം ജില്ലാ റോഡുകള്‍ പ്രധാന സംസ്ഥാന-ദേശിയ റോഡുകളില്‍ ചെന്നുചെരുന്നുണ്ട്. ഈ റോഡുകളുടെ  വീതി കഴിഞ്ഞ കാലങ്ങളില്‍ വര്‍ദ്ധിച്ചിട്ടില്ല.


രാജ്യത്തെ റോഡ്‌ നിര്‍മ്മാണങ്ങള്‍ക്ക് മാര്‍ഗ്ഗ രേഖ നല്‍കുന്ന National Highway Authority  പദ്ധതികളില്‍ പലതും അന്തര്‍ദേശിയ ബാങ്കുകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നു. അത്തരം ധാരണകള്‍ റോഡു വികസനത്തില്‍ സ്വാധീനം ചെലുത്തുന്നതായി കാണാം.  റോഡുകള്‍, പാലങ്ങള്‍, തീവണ്ടികളും സ്ട്ടേഷനുകളും വിമാനത്താവളവും സ്കൂളുകളും ഒക്കെ സ്വകാര്യ വ്യക്തികള്‍ നടത്തട്ടെ എന്ന വാദം ഉയര്‍ത്തുന്ന ലോക ബാങ്കുപദ്ധതികള്‍, റോഡുനിര്‍മ്മാണത്തില്‍ PPP എന്ന സര്‍ക്കാര്‍-സ്വകാര്യ-സംയുക്ത സംരംഭങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുവാന്‍ നിബന്ധനകള്‍ വെക്കുന്നുണ്ട്.കേരളത്തിലെ ദേശിയ പാതകള്‍  നിര്‍മ്മിക്കുവാന്‍ കേന്ദ്ര ഏജന്‍സിയുടെ നിര്‍ദ്ദേശം ഉണ്ടായിരിക്കണം എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ അവരുടെ നിര്‍ദ്ദേശങ്ങളെ തള്ളിപറയുവാന്‍ (കേരളത്തിന്‍റെ താല്‍പര്യങ്ങളെ ഹനിക്കുന്നു എങ്കില്‍) കൂടി സംസ്ഥാനത്തിന് കഴിയണം.

സംസ്ഥാനത്തെ ആദ്യ BOT പാലം (Build operate and Transfer ) മട്ടാഞ്ചേരിയില്‍ പണി തുടങ്ങുവാന്‍ തീരുമാനിച്ചത് ശ്രീ നായനാര്‍ മന്ത്രി സഭയാണ്. 14 വര്‍ഷം വരെ ടോള്‍ പിരിക്കുവാന്‍ നിര്‍മ്മാണ കമ്പനിക്ക് അവസരം കൊടുത്തു. ഗാമോന്‍ എന്ന കമ്പനി 1998 ല്‍ 25.5 കോടി ചിലവില്‍ പാലം പണിതു. 67 കോടി പിരിച്ചതായി അവര്‍ നമ്മോടു പറയുന്നു. വീണ്ടും പണം പിരിച്ച് മുന്നോട്ടു പോകുവാന്‍ നടത്തിയ ശ്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ ജനങ്ങള്‍ കോടതി കയറിയ അനുഭവങ്ങള്‍മറക്കരുത് . നമ്മുടെ സംസ്ഥാനത്തിന് ഖജനാവില്‍ നിന്നും ഇരുപത്തഞ്ഞു കോടി രൂപ കണ്ടെത്തുവാന്‍ ഇല്ലാത്തതാണ് സഖാവ് നായനാര്‍, സര്‍ക്കാര്‍ പദ്ധതി ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുവാന്‍ കാരണം എന്നവാദം വസ്തുതാ വിരുദ്ധമാണ്.പൊതു ഇടങ്ങള്‍ സ്വകര്യ മുതലാമാര്‍ക്ക് കൈമാറി എങ്ങനെ കൂടുതല്‍ ലാഭം മുതലാലിമാര്‍ക്ക് ഉണ്ടാക്കി കൊടുക്കാം എന്ന ആഗോള പദ്ധതിയുടെ ഭാഗമായിരുന്നു അത്തരം തീരുമാനങ്ങള്‍ എന്ന് മട്ടാഞ്ചേരി പാല നിര്‍മ്മാണം നമ്മെ പഠിപ്പിക്കുന്നു. ഇതില്‍ നിന്നും ഒരു പാഠവും പഠിക്കാത്ത സര്‍ക്കാര്‍ അതിലും എത്രയോ കടുത്ത ചൂഷണത്തിന് കൂടുതല്‍ അവസരം ഒരുക്കി ഇടപ്പള്ളി-മണ്ണൂത്തി  ടോള്‍ പാത നിര്‍മ്മിച്ചു. അതിന്‍റെ ഫീസ്‌ വര്‍ദ്ധിപ്പിക്കുവാന്‍ ദേശിയ റോഡ്‌ അതോറിറ്റി തീരുമാനിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തുന്നു.അവിടെ നടക്കുന്ന കൊള്ള എത്ര വലുതായിരിക്കും എന്ന് ഊഹിക്കുക. സാധാരണ ജനങ്ങള്‍ പെട്രോള്‍ വിഭങ്ങള്‍ വാങ്ങുമ്പോള്‍ നികുതിയായി അതിന്‍റെ യഥാര്‍ഥ വിലയുടെ ഇരട്ടിയില്‍ അധികം കൊടുക്കുന്നു എന്ന് നമുക്കറിയാം.(ഏകദേശം 50രൂപ) അതിനും പുറമേ വാഹനങ്ങള്‍ക്ക് പല തരം നികുതികള്‍ കൊടുക്കുന്നു. പുറമേ റോഡുകള്‍ തന്നെ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്ന നടപടികള്‍ ദോഷംചെയ്യുന്നതാണ്‌എന്ന് മനസ്സിലാക്കുവാന്‍ ആര്‍ക്കും കഴിയും.

ദേശിയ പാതയുടെ നിര്‍മ്മാണത്തില്‍ NH അതോറിട്ടി എടുത്ത നിലപാട് 65 മീറ്റര്‍ പാത എന്നായിരുന്നു  ഒരു വാഹനം സുരക്ഷിതമായി പോകുവാന്‍ ആവാശ്യമായ വീതി 3.5 മീറ്റര്‍. അങ്ങനെ എങ്കില്‍ 4 വരി പാതയുടെ വീതി 14 മീറ്റര്‍. അരൂര്‍ മുതല്‍ ചേര്‍ത്തല വരെ നീളുന്ന 4 വരി പാതയുടെയും അനുബന്ധ റോഡുകളുടെയും ആകെ വീതി 22 മീറ്റര്‍ ആണ്. കേരളത്തിലെ ഉയര്‍ന്ന ജനസംഖ്യ പരിഗണിച്ച് കേന്ദ്രം,റോഡ്‌കളുടെ വീതി 45 മീറ്റര്‍ ആക്കി കുറച്ചു.ഇതിനര്‍ത്ഥം നാലുവരി പാതക്കായി,ആവശ്യമുള്ള വീതിയുടെ ഇരട്ടി ഭൂമി മാറ്റിയിടണം എന്നാവശ്യപെടുന്നു.എന്തിനാണ് 4 വരി പാത ഉണ്ടാക്കുവാന്‍ പരാമവധി 22 മീറ്റര്‍ മതി എന്നിരിക്കെ 45 മീറ്റര്‍ വാദം ഉയര്‍ത്തുന്നത് ?

കേരളത്തിലെ NH 47 ലും 17 ലും 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ 30 മീറ്റര്‍ സ്ഥലം ആളുകളില്‍ നിന്നും ഏറ്റെടുക്കുകയും പണികള്‍ നടത്താതെ തരിശായി ഇട്ടിരിക്കുകയുമാണ്‌.അതിനു മുകളില്‍കൂടി നിലവിലെ  റോഡുകളുടെ വീതി 30 മീറ്റര്‍ ആക്കി കൂട്ടുവാന്‍ താല്‍പര്യം കാട്ടാത്ത സര്‍ക്കാര്‍ ഇപ്പോള്‍ 45 മീറ്റര്‍ വീതിയില്‍ റോഡുകള്‍ നിര്‍മ്മിച്ചാലെ  കേരളത്തില്‍ റോഡുകളുടെ വികസനം സാധ്യമാകൂ എന്നാണ് പറയുന്നതിനു പിന്നലെ യുക്തി എന്താണ് ? 45 മീറ്റര്‍ആയി റോഡുകള്‍ വീതി കൂട്ടിയാല്‍ 4000 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം.അതിനായി 20000 കോടി രൂപ ചെലവുണ്ടാകും. ഒപ്പം ലക്ഷക്കണക്കിന്‌ വീടുകളും  മരങ്ങളും  തകര്‍ത്തെറിയേണ്ടി വരും. ഇത്രയും പ്രശ്നങ്ങള്‍ ശ്രുഷ്ട്ടിച്ചു കൊണ്ട് 4 വരി പാത നിര്‍മ്മിക്കുവാന്‍ പരാമവധി 30 മീറ്റര്‍ വീതിയില്‍ സ്ഥലം മതി എന്നിരിക്കെ എന്തിനാണ്  വീതി 45 മീറ്റര്‍ ആക്കുവാന്‍ വെമ്പല്‍ കൊള്ളുന്നത് ?

(3.5*4=14+അപ്രോച്ച് റോഡ്‌ 4.5 മീറ്റര്‍+ ഡിവൈഡര്‍ 3 മീറ്റര്‍ =21.5 മീറ്റര്‍. 30 മീറ്റര്‍ ഉപയോഗിച്ചാല്‍ തന്നെ 8.5 മീറ്റര്‍ അധികം വീതിയില്‍ അധികം സ്ഥലം അവിടെ ഉണ്ടാകും.)

4 വരി ദേശിയ പാത, ടോള്‍ പാതയാക്കി 14 വര്‍ഷമെങ്കിലും വില്‍ക്കുവാന്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കണമെങ്കില്‍ പാതയുടെ വീതി 45 മീറ്റര്‍ ആക്കേണ്ടതുണ്ട്.എങ്കില്‍ മാത്രമേ, കണക്കുകള്‍ വെച്ച് അടുത്ത ഒരുവ്യാഴവട്ടകാലത്തിനുള്ളില്‍  ജനങ്ങളില്‍ നിന്നും റോഡു മുതലാളിമാര്‍ക്ക് 75000 കോടി മുതല്‍ ഒരു ലക്ഷംകോടി രൂപ വരെ പിരിചെടുക്കുവാന്‍ കഴിയുകയുള്ളൂ. സഞ്ചരിക്കുമ്പോള്‍ ടോള്‍ ബൂത്തുകളില്‍ പണം നല്‍കി രസീത് വാങ്ങി ,യാത്രക്ക് താല്‍ക്കാലിക അനുവാദം എടുക്കുവാന്‍ നിര്‍ബന്ധിതമാകുന്ന നാടായി കേരളം മാറെണ്ടതുണ്ടോ എന്നതാണ് നമ്മുടെ മുന്നിലെ ചോദ്യം.


കീഴാറ്റൂര്‍ സമരം ഒരേ സമയം തെറ്റായ (റോഡു) വികസനത്തെ തുറന്നു കാട്ടുന്നു.ബൈ പാസ്സുകള്‍ നിര്‍മ്മിക്കുന്ന അവസരത്തില്‍ ജനങള്‍ക്ക് വ്യക്തി പരമായ അസവ്വ്കര്യങ്ങള്‍ പരമാവധി കുറയണം എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, പുനര്‍ നിര്‍മ്മിക്കുവാന്‍ കഴിയാത്ത നെല്‍ വയലുകള്‍ക്ക് ചരമ കുറിപ്പ് എഴുതുന്ന രീതി പ്രകൃതിയോടുള്ള വെല്ലുവിലയായി വിലയിരുത്തണം. തണ്ണീര്‍ തട സംരക്ഷണം നിലവില്‍ വന്ന കേരളത്തില്‍ ആ നിയമത്തെ അതിന്‍റെ ഉപന്ഞാതാക്കള്‍  തന്നെ 10 വര്‍ഷത്തിനുള്ളില്‍ തള്ളി പറയുവാനായി നിയമ ഭേദഗതി ഉണ്ടാക്കിയ സംഭവം ഇവിടെ ഓര്‍ക്കുക. ദേശിയ പാതാ വികസനത്തില്‍ തളിപ്പറമ്പ് ബൈ പാസ്സു നിര്‍മ്മിക്കുമ്പോള്‍ elevated highway രീതി ഉപയോഗിക്കാം എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ നിര്‍മ്മാണത്തില്‍ സ്റ്റീല്‍ പൈപ്പുകള്‍ പ്രധാന വിഭവമായി ഉപയോഗിക്കുന്ന മാര്‍ഗ്ഗം യുറോപ്പ് വ്യപകമാക്കികഴിഞ്ഞു.(സിമന്‍ട്ടും കല്ലും ഒഴിവാക്കിയുള്ള രീതി).

നമ്മള്‍ കൊയ്യും വായലെല്ലാം നമ്മുടെതാകും എന്ന് ആഗ്രഹിച്ച, വയലുകള്‍ നികതിന്നതിനെതിരെ(വെട്ടി നിരത്തല്‍ എന്ന് മാധ്യമങ്ങള്‍ ആക്ഷേപിച്ചതും പില്‍കാലത്ത് അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നതുമായ സമരം)കര്‍ഷക തൊഴിലാളികളെ രംഗത്തിറക്കിയ- കയ്യൂര്‍-കരിവെള്ളൂര്‍ സമര സഖാക്കളേ നെഞ്ചില്‍ ഏറ്റുന്നവര്‍ക്ക്-വയലുകള്‍ നികത്തി റോഡുകള്‍ പണിയുന്നതില്‍ ഒരു തെറ്റും തോന്നുന്നില്ല എങ്കില്‍ അവര്‍ തങ്ങളെതന്നെ തള്ളിപറയുകയാണ് .                                  

Friday, February 19, 2016

പേവിഷം നിയന്ത്രിക്കുവാനുള്ള മാര്‍ഗ്ഗം പട്ടികളെ കൂട്ടകുരിതിക്ക് വിധേയമാക്കളല്ല ...



                          
 മഹാഭാരതയുദ്ധത്തിന്‍റെ  വിജയികൾ 36 വർഷത്തെ  രാജ്യഭരണത്തിനു ശേഷം  അന്ത്യകാലത്തിൽ   വളർത്തു പട്ടിക്കൊപ്പമാണ് ഹിമാലയത്തിന്‍റെ  ഉയരങ്ങളിലേക്ക് കയറി പോയത് .ഒട്ടുമിക്ക ഹൈന്ദവ ദൈവങ്ങളുടെയും ഇഷ്ടമൃഗങ്ങൾ മനുഷ്യന്‍റെ   മിത്രങ്ങളാണ്. ആഫ്രിക്കയിലേയും യൂറോപ്പിലെയും ജനങ്ങളുടെ വിശ്വാസ ലോകത്തില്‍  മൃഗങ്ങൾക്ക് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്..

വേട്ടയാടി ജീവിച്ചു തുടങ്ങിയ മനുഷ്യരുടെ നിലനിൽപ്പിന് വളരെ സഹായകരമായ പങ്ക് വഹിച്ചത് അവരുടെ വേട്ടക്ക് സഹായകരമായി മാറിയ wolf വർഗ്ഗത്തിൽ  പെട്ട ,പിൽക്കാലത്ത് വേട്ട മൃഗമായി വളർന്നു വികസിപ്പിച്ച നായ്ക്കളാണ്.കൃഷി സജ്ജീവമായതോടെ കാളയും പോത്തും കർഷക മിത്രങ്ങളായ വളർത്തു മൃഗമായി തീർന്നു.. ഭരണകർത്താക്കളും കച്ചവടവും രൂപപ്പെട്ടതോടെ അതിന്റെ ഭാഗമായ യാത്രകളും യുദ്ധങ്ങളും ആരംഭിച്ചു. അതിനനിയോജ്യമായ മൃഗങ്ങളെ കണ്ടെത്തി പരിശീലനത്തിലൂടെ മനഷ്യ ചരിത്രത്തിന്റെ ഭാഗമാക്കി.
 മനുഷ്യ സമൂഹത്തെ  മാറ്റിമറിച്ച പല വിജയങ്ങളും ചിലർ സ്വന്തമാക്കിയത് അവർക്ക് മാത്രം പരിശീലിപ്പിച്ച് ഉപയോഗപ്പെടുത്തുവാൻ കഴിവുള്ള മൃഗങ്ങളെ സ്വന്തമാക്കാൻ വിജയിച്ചതിനാലാണ് .അലക്സാണ്ടർ ഇന്ത്യാ ഭൂഖണ്ഡത്തിൽ വിജയം നേടുവാനുള്ള പ്രധാന കാരണം അയാളുടെ പടയോട്ടങ്ങളിൽ കുതിരകൾക്ക് ഉണ്ടായിരുന്ന  മുഖ്യ പ്രാധാന്യമാണ്..ചെങ്കിസ്കാന്റെ ആക്രമണം ഇന്ത്യക്കെതിരെ നടത്തിയപ്പോൾ തന്റെ പട്ടാളത്തിന്റെ മുൻ നിരയിൽ പശുക്കളെ അണിനിരത്തിയാണ് യുദ്ധം നയിച്ചത്.( ഇന്ത്യക്കാർ പശുക്കളെ ആരാധിക്കുന്നവരാകയാൽ അവരുടെ പ്രത്യാക്രമണത്തെ നിരുത്സാഹപ്പെടുത്തുവാനാണ് ഇങ്ങനെ ചെയ്തത്). റോമിൽ പട്ടിയെ മടിയിൽ ഇരുത്തിയാൽ വയറു വേദന മാറും എന്ന് വിശ്വസിക്കുന്നു. മോസ്കോ നഗരത്തിലെ tube Station ൽ ഒന്നിൽ  യാത്ര തിരിക്കുന്ന റഷ്യക്കാർ സ്റ്റേഷനിലെ പട്ടിയുടെ പ്രതിമയിൽ തൊട്ട് വന്നിച്ചു പോകുക ഒരു ചടങ്ങായി പാലിച്ചു വരുന്നു .തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവങ്ങളിലെ ഒരു ദിനം മാട്ടുപൊങ്കലാണ് .മാടിനായി ഒരു പൂർണ്ണ ദിനം മാറ്റിവെക്കുന്നു . മൃഗങ്ങൾക്ക് എല്ലാ രാജ്യങ്ങളിലെയും മനുഷ്യർക്കിടയിൽ  പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട് എന്ന് ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നു.

 ഒരേ സമയം വേട്ട മൃഗവും കാവൽ മൃഗവുമായ പട്ടികൾ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മനുഷ്യരുടെ മിത്രങ്ങളാണ് .. വേട്ട പട്ടികൾക് വെള്ള നിറവും (കുറുക്കൻമാരിൽ നിന്ന് വേറിട്ടറിയുവാൻ ) കാവൽ വിഭാഗത്തിന് കറുപ്പു നിറവുമാണ് (പ്രേതത്തെ ഓർമ്മപ്പെടുത്തുവാനായി) പരിഗണിച്ച് വരുന്നത്.

 മനഷ്യന്റെ നൊമാഡിക് ജീവിതം അവസാനിപ്പിച്ചിട്ടും മൃഗങ്ങളെ വർദ്ധിച്ച തോതിൽ മനുഷ്യർ ഉപയോഗപ്പെടുത്തി.. ഇതിന്റെ ഭാഗമായി മനുഷ്യർ നടത്തിയ പല ജൈവ തെരഞ്ഞെടുക്കലുകളും  മൃഗങ്ങളുടെ ആകാര സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തി. ഇന്നു കാണുന്ന ആടും കഴുതയും  കുതിരയുമെല്ലാം ഇത്തരം മാറ്റങ്ങൾക്ക്‌ വിധേയമായവരാണ് . ഇന്നത്തേക്കാൾ ഉയരം കൂടിയ കാലുകളുള്ള ആടുകൾ വേലി കെട്ടുകൾ കടന്ന് പുറത്തു കടക്കും എന്ന പ്രായോഗിക ജ്ഞാനത്തിൽ നിന്ന് കൃഷിക്കാർ ഉയരം കുറഞ്ഞ ആടുകളെ കൂടുതലായി ഉല്പാദിപ്പിച്ച് വളർത്തുകയും ഉയരം കൂടിയ ആടുകളെ ഭക്ഷണത്തിനായി മാറ്റി വെച്ച്   എണ്ണത്തിൽ കുറവ് വരുത്തുകയും ചെയ്തു.

ഒരേ സമയം വേട്ട മൃഗവും കാവൽ മൃഗവുമായ പട്ടികൾ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മനുഷ്യരുടെ മിത്രങ്ങളാണ് .. വേട്ട പട്ടികൾക് വെള്ള നിറവും (കുറുക്കൻമാരിൽ നിന്ന് വേറിട്ടറിയുവാൻ ) കാവൽ വിഭാഗത്തിന് കറുപ്പു നിറവുമാണ് (പ്രേതത്തെ ഓർമ്മപ്പെടുത്തുവാനായി) പരിഗണിച്ച് വരുന്നത് . ആധുനിക പോലീസ് സുരക്ഷാ സംവിധാനത്തിൽ ഉപയോഗപ്പെടുത്തുന്ന നായ്ക്കൾ മനുഷ്യരുടെ എക്കാലത്തെയും ഉത്തമ മിത്രങ്ങളാണ് ഇത്തരത്തിൽ വളരെ പ്രധാന മനുഷ്യ സഹായിയായി പ്രവർത്തിക്കുന്ന ഇവർക്ക് റാബ്ബിസ് എന്ന സൂക്ഷമ ജീവിയിലൂടെ ഉണ്ടാകുന്ന തലച്ചോറിനെ ബാധിക്കുന്ന അണുബാധ ജീവിയുടെ തലച്ചോറിന്റെ പ്രവർത്തനത്തെ തകിടം മറിക്കും .പേയ് ബാധിച്ച അത്തരം നായ്ക്കളുടെ ഉമ നീർ മനുഷ്യരിൽ എത്തിയാൽ അവരെയും പേയ് വിഷം  ബാധിക്കും. പേയ് ബാധ തലച്ചോറിന്റെ പ്രപർത്തനങ്ങളെ  തകർക്കുകയും  ഒപ്പം Hydrophobia എന്ന വെള്ളം കണ്ടാൽ ഭയം ഉണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും  .ഞരമ്പുകളുടെ പ്രവർത്തനത്തെ തളർത്തി ശ്വാസകോശങ്ങൾ പ്രവർത്തനരഹിതമാകുന്ന പേവിഷ ബാധ വരുത്തി വെക്കുന്ന അന്ത്യം അതി ദാരുണമാണ് .പട്ടികളെ പോലെ തന്നെ പൂച്ച, ഒട്ടകം, പശുക്കൾ തുടങ്ങിയവരെയും  റാബിസ് അണു പേയ് അസുഖത്തിലേക്ക് എത്തിക്കും .. ഇതിനെതിരെ പേയ് പിടിച്ച മൃഗങ്ങളുടെ കടി ഏറ്റ മനുഷ്യരെ  (കടിക്കണമെന്നില്ല മനുഷ്യ രക്തത്തിൽ അസംഖം ബാധിച്ച മൃഗത്തിന്റെ രക്തം കടന്നു കൂടിയാൽ മതി) പേവിഷ വിരുദ്ധ കുത്തിവെപ്പിന് വിധേയമാക്കണം . പേവിഷബാധ തലച്ചോറിനെ ബാധിച്ചു കഴിഞ്ഞാൽ വൈറസ് ബാധയായതുകൊണ്ട് ഫലപ്രദമായ ചികിത്സ  ഇല്ല എന്നത് ഭീതി ജനകമായ അവസ്ഥയാണ് .

പേവിഷബാധയുടെ വർദ്ധിച്ച ഭീതി ജനങ്ങളെ വേട്ടയാടിയിരുന്നു എങ്കിലും അതിന്റെ പേരിൽ പട്ടി, കുതിര ,പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളെ മനുഷ്യർ നിത്യജീവിതത്തിൽ നിന്ന്  ഒഴിവാക്കിയിട്ടില്ല . പേവിഷബാധയെ പറ്റിയുള്ള നീണ്ട കാലത്തെ ഭീതിക്ക് പരിഹാരം ഉണ്ടായത് 1885 ൽ ലൂയി പാസ്റ്റർ വിഷബാധക്ക് കാരണമായ റാബ്ബിസ് വൈറസിനെ നിയന്ത്രിക്കുവാൻ കഴിയുന്ന വാക്സിൻ കണ്ടെത്തിയതിലൂടെയാണ് .  ആധുനിക ലോകത്ത് വിജയകരമായ ' നിരവധി.വാക്സിനുകൾ ലഭ്യമാണ്. ജ്വരവും വസൂരിയും പോളിയോയും  ഒക്കെ  നിയന്ത്രിക്ക പ്പെട്ടത് വ്യാപകമായ വാക്സിനേഷനിലൂടെയാണ് .എന്നാൽ ആരോഗ്യ രംഗത്ത് ശക്തമായി നില നിൽക്കുന്ന കോർപ്പറേറ്റ് താല്പര്യങ്ങൾ വാക്സിൻ ലോകത്തെയും കച്ചവട വൽക്കരിച്ചൂ .മൊൺസാൻഡോ ബെയർ തുടങ്ങിയ വൻകിട കമ്പനികൾ കോടി ക്കണക്കിന് രൂപ  ആരോഗ്യമേഖലയിൽ കൈക്കൂലി വിതരണം ചെയ്ത് പല അനാവശ്യ വാക്സിനുകളും ജനങ്ങൾക്കു മുകളിൽ കെട്ടിവെക്കുന്നുണ്ട്. മാത്രവുമല്ല യൂറോപ്പിലും അമേരിക്കയിലും വിതരണം ചെയ്യുന്ന വാക്സിനുകളിൽ ഒഴിവാക്കപ്പെട്ട ഫോർമാലിൻ, മെർക്കുറിയുടെ(Theromosa|)ഘടകങ്ങൾ അളവിൽ കുറവാണെങ്കിലും ഇന്ത്യയിലെ വാക്സിൻകളിൽ അടങ്ങിയിട്ടുണ്ട്. മൂന്നാം ലോക ജനതയെ പരീക്ഷണ മൃഗമാക്കി നിലനിർത്തുക എന്ന നയം വടക്കൻ രാജ്യക്കാർ ഇനും അവലംബിക്കുന്നു എന്ന് ഇവിടെ വ്യക്തമാക്കപ്പെടുന്നു. വയറിളക്കം നിയന്ത്രിക്കുവാൻ കഴിവുണ്ട് എന്നവകാശപ്പെടുന്ന റോട്ടാ വൈറസ് വാക്സിൻ ,സ്ത്രീകളിൽ സെർവിക്കൽ അർബുദത്തി നെതിരെ ഉപയോഗിക്കുന്ന പാപ്പിലിയോ വൈറസ് വാക്സിൻ തുടങ്ങിയവ ഒഴിവാക്കാവുന്ന വയാണെങ്കിലും അവ വ്യാപകമായി ജനങ്ങൾക്കു മുകളിൽ കെട്ടി വെക്കുന്നു. ഇതൊക്കെ ഉദാഹരണമായി ചൂണ്ടി കാണിച്ച് വാക്സിൻ തന്നെ പൂർണ്ണമായും ഒഴിവാക്കണമെന്ന വാദം ചില പ്രകൃതി ചികിത്സക്കാരും മത പ്രചാരകരും ഉയർത്തുന്നു. പേവിഷ ബാധയെ ചെറുക്കുവാൻ കഴിവുള്ള ഏക മാർഗ്ഗം റാബിസ്സ് വാക്സിൻ ആയതിനാൽ വാക്സിൻ വിരുദ്ധ പ്രചരണം പേവിഷ നിയന്ത്രണ വാക്സിൻ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കും .

പേവിഷത്തിനെതിരായി  ലൂയി കണ്ടു പിടിച്ച വാക്സിൻ പല പാർശ്വ ഫലങ്ങളും ഉള്ളതായിരുന്നു. പശുവിന്റെ തലച്ചോറിൽ പേ വിഷം കടത്തി , റാബിസ്സ് ബാധിച്ച തലച്ചോറിൽ നിന്നെടുക്കുന്നവയായിരുന്നു പേ വിഷ വിരുദ്ധ കുത്തി വെപ്പിനുപയോഗിക്കുന്നവ.അവ ശേഖരിച്ച്  ഉണക്കി അണുക്കളെ . നിർവീര്യമാക്കി  വാക്സിനുകളായി ഉപയോഗിച്ചു വന്നു. ആദ്യകാലത്ത് ഉല്പാദിപ്പിച്ച വാക്സിനുകൾ Attenuted  എന്ന സുഷുപ്താ വസ്ഥ തരത്തിലുള്ളതാണ്. അവക്ക് പല പാർശ്വ ഫലങ്ങളും ഉണ്ടായിരുന്നു. പേവിഷ ബാധിച്ചവരിൽ പുക്കുൾ കൊടിക്കു ചുറ്റുമായിരുന്നു കുത്തിവെപ്പ്. എന്നാൽ പുതുതായി ഉപയോഗിക്കുന്ന മരുന്ന് ജീനോ വിഭാഗത്തിലും (ഒന്ന്)സീറോ വിഭാഗത്തിലും(ഒന്ന്) പെടുന്നു.  പാർശ്വ ഫലങ്ങൾ കുറവുള്ള 100 % ത്തിനടുത്ത് ഫലം തരുന്ന ആധുനിക മരുന്ന് സാധാരണ കുത്തിവെപ്പിലുടെയാണ് രോഗികൾക്ക് നൽകുന്നത്. രോഗികൾക്ക്‌ 5 ഡോസായി നൽകുന്നു.

പേവിഷ ബാധയിൽ 95 % വും പട്ടികളിലൂടെയാണ് മനുഷ്യരിൽ  എത്തുന്നത് .കണ്ണുനീർ ,രക്തം, തുപ്പൽ തുടങ്ങിയവയിലൂടെ രോഗം പകരാം .മറ്റ് വളർത്തു മൃഗങ്ങൾക്കൊപ്പം കോർണിയ തുടങ്ങിയവയുടെ മാറ്റി വെക്കലിലൂടെ പേവിഷബാധ ഏൽക്കാൻ സാധ്യതയുണ്ട് .പേവിഷ ബാധ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്ന രോഗമായതിനാൽ അതിനെ Zoonist അസുഖത്തിന്റെ വിഭാഗത്തിൽ പെടുത്തുന്നു. റാബ്ബിസ് വൈറസുകൾക്ക്  3 മുതൽ 11 വരെ PH അവസ്ഥയിൽ നിലനിൽക്കാം - 70 ഡിഗ്രി യിലും ഉണങ്ങിയ അവസ്ഥയിൽ O മുതൽ 4 ഡിഗ്രി സെൽഷിയത്തിലും അണുക്കൾ നിലനിൽക്കും .അണുക്കൾക്ക് ഏറെ നാൾ സജ്ജീവമായി തുടരുവാൻ കഴിയും .എന്നാൽ ഉണ്ടാകുന്ന മുറിവ് 15 മിനിട്ട് തുടർച്ചയായി കഴുകുകയും പിന്നീട് Iodine പോലെയുള്ളവ ഉപയോഗിച്ച് മുറിവ് ഒരു മിനിട്ടിനുള്ളിൽ വൃത്തിയാക്കുകയും ചെയ്താൽ  അസുഖത്തെ നിയന്ത്രിക്കാം .പേവിഷബാധ ഏറ്റ വ്യക്തിയെ മണിക്കൂറുകൾക്കകം കുത്തിവെപ്പിന് വിധേയമാക്കണം .5 പ്രതിരോധ കുത്തിവെപ്പുകൾ നിശ്ചിത ഇടവേളകളിൽ എടുക്കുന്നതിലൂടെ പേ വിഷബാധയെ തടയാം .

ലോകത്തിൽ പേ വിഷബാധ ഏൽക്കുന്ന ഒന്നേകാൽ കോടി ആളുകളിൽ 50000 ആളുകൾ ഇന്നും മരണപ്പെടുന്നുണ്ട് ഇതിൽ 3000O മരണവും ഇന്ത്യയിൽ സംഭവിക്കുന്നു. യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളിലും പൂർണ്ണമായും പേവിഷബാധ തടയുവാൻ വിജയിച്ചിട്ടുണ്ട്.  ഏഷ്യൻ രാജ്യങ്ങളായ .ഫിലിപ്പൈൻസ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഈ മേഖലയിലെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് ഫിലിപ്പൈൻസിൽ കണ്ടെത്തിയ മൃഗങ്ങൾക്ക്‌ കൊടുക്കേണ്ട പ്രതിരോധ മരുന്നിന്റെ കണ്ടെത്തൽ പേവിഷ ബാധയെ വിജയകരമായി പ്രതിരോധിക്കുവാൻ അവസരം സൃഷ്ടിച്ചു. പട്ടിയിൽ ആദ്യം കൊടുക്കുന്ന രണ്ടു ഡോസിനു ശേഷം വർഷത്തിലൊരിക്കൽ മരുന്നു നൽകി പേവിഷബാധയിൽ നിന്ന് മൃഗങ്ങളെ രക്ഷിക്കാം .ഇന്ത്യയിലെ ആൻഡമൻ നിക്കോബാർ ,നാഗാലാന്റ്, മിസോറാം തുടങ്ങിയ നാടുകളിൽ പേ വിഷ ബാധയെ നിയന്ത്രിക്കുവാൻ കഴിഞ്ഞിട്ടുണ്ട് . യൂറോപ്പിൽ വാക്സിൻ അടങ്ങിയ ഇര(bites)നിക്ഷേപിച്ച് മുഴുവൻ റാബിസ് ബാധക്ക് സാധ്യതയുള്ള മൃഗങ്ങളെയും സംരക്ഷിക്കുവാൻ അവർ വിജയിച്ചു .ഇന്ത്യയിൽ ലഭ്യമായ മൃഗ വാക്സിനുകൾക് 25 രൂപ മാത്രമാണ് വില.
രാജ്യത്തെ 2-5 കോടി വരുന്ന  നായ്ക്കളെ ജനകീയ പരിപാടികൾ ആസൂത്രണം ചെയ്ത് പേവിഷബാധാ വിമുക്തമാക്കുവാൻ കഴിയാവുന്നതാണ്.അതിനായി ആവിഷ്കരിച്ചിരിക്കുന്ന  പദ്ധതിയാണ് ABC എന്നാ പേരില്‍ വിഭാവന  ചെയ്തിരികുന്നത് . 

എന്നാല്‍ ഇതില്‍ ഒരു താല്‍പര്യവും കാട്ടാതെ  ഇന്ത്യയിലെ രണ്ടരക്കോടി വരുന്ന തെരുവ് നായിക്കളെ കൊന്നുപ്രശ്നം പരിഹരിക്കുവാനുള്ള സര്‍ക്കാരിന്‍റെയും philanthropist എന്നു സ്വയം സ്ഥാനം അലങ്കരിച്ച് നിരാഹാരവും മറ്റ് പരിപാടികളും നടത്തുന്ന വ്യക്തികളുടെയും  ലക്‌ഷ്യം പേയ് വിഷ ബാധയില്‍നിന്നുള്ള നാടിന്‍റെ മോചനമല്ല മറ്റ് സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റാനുള്ള കേവല ശ്രമത്തിന്‍റെ ഭാഗമായി കാണെണ്ടതുണ്ട്.