മഹാഭാരതയുദ്ധത്തിന്‍റെ വിജയികൾ 36 വർഷത്തെ രാജ്യഭരണത്തിനു ശേഷം അന്ത്യകാലത്തിൽ വളർത്തു പട്ടിക്കൊപ്പമാണ് ഹിമാലയത്തിന്‍റെ ഉയരങ്ങളിലേക്ക് കയറി പോയത് .ഒട്ടുമിക്ക ഹൈന്ദവ ദൈവങ്ങളുടെയും ഇഷ്ടമൃഗങ്ങൾ
മനുഷ്യന്‍റെ മിത്രങ്ങളാണ്. ആഫ്രിക്കയിലേയും
യൂറോപ്പിലെയും ജനങ്ങളുടെ വിശ്വാസ ലോകത്തില്‍ മൃഗങ്ങൾക്ക് ചെറുതല്ലാത്ത
പ്രാധാന്യമുണ്ട്..
വേട്ടയാടി
ജീവിച്ചു തുടങ്ങിയ മനുഷ്യരുടെ നിലനിൽപ്പിന് വളരെ സഹായകരമായ പങ്ക് വഹിച്ചത് അവരുടെ
വേട്ടക്ക് സഹായകരമായി മാറിയ wolf വർഗ്ഗത്തിൽ പെട്ട ,പിൽക്കാലത്ത് വേട്ട മൃഗമായി വളർന്നു വികസിപ്പിച്ച നായ്ക്കളാണ്.കൃഷി
സജ്ജീവമായതോടെ കാളയും പോത്തും കർഷക മിത്രങ്ങളായ വളർത്തു മൃഗമായി തീർന്നു..
ഭരണകർത്താക്കളും കച്ചവടവും രൂപപ്പെട്ടതോടെ അതിന്റെ ഭാഗമായ യാത്രകളും യുദ്ധങ്ങളും
ആരംഭിച്ചു. അതിനനിയോജ്യമായ മൃഗങ്ങളെ കണ്ടെത്തി പരിശീലനത്തിലൂടെ മനഷ്യ
ചരിത്രത്തിന്റെ ഭാഗമാക്കി.
മനുഷ്യ
സമൂഹത്തെ മാറ്റിമറിച്ച പല വിജയങ്ങളും ചിലർ
സ്വന്തമാക്കിയത് അവർക്ക് മാത്രം പരിശീലിപ്പിച്ച് ഉപയോഗപ്പെടുത്തുവാൻ കഴിവുള്ള
മൃഗങ്ങളെ സ്വന്തമാക്കാൻ വിജയിച്ചതിനാലാണ് .അലക്സാണ്ടർ ഇന്ത്യാ ഭൂഖണ്ഡത്തിൽ വിജയം
നേടുവാനുള്ള പ്രധാന കാരണം അയാളുടെ പടയോട്ടങ്ങളിൽ കുതിരകൾക്ക് ഉണ്ടായിരുന്ന മുഖ്യ പ്രാധാന്യമാണ്..ചെങ്കിസ്കാന്റെ ആക്രമണം
ഇന്ത്യക്കെതിരെ നടത്തിയപ്പോൾ തന്റെ പട്ടാളത്തിന്റെ മുൻ നിരയിൽ പശുക്കളെ
അണിനിരത്തിയാണ് യുദ്ധം നയിച്ചത്.( ഇന്ത്യക്കാർ പശുക്കളെ ആരാധിക്കുന്നവരാകയാൽ
അവരുടെ പ്രത്യാക്രമണത്തെ നിരുത്സാഹപ്പെടുത്തുവാനാണ് ഇങ്ങനെ ചെയ്തത്). റോമിൽ പട്ടിയെ
മടിയിൽ ഇരുത്തിയാൽ വയറു വേദന മാറും എന്ന് വിശ്വസിക്കുന്നു. മോസ്കോ നഗരത്തിലെ tube
Station ൽ ഒന്നിൽ യാത്ര തിരിക്കുന്ന റഷ്യക്കാർ സ്റ്റേഷനിലെ
പട്ടിയുടെ പ്രതിമയിൽ തൊട്ട് വന്നിച്ചു പോകുക ഒരു ചടങ്ങായി പാലിച്ചു വരുന്നു
.തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവങ്ങളിലെ ഒരു ദിനം മാട്ടുപൊങ്കലാണ് .മാടിനായി ഒരു
പൂർണ്ണ ദിനം മാറ്റിവെക്കുന്നു . മൃഗങ്ങൾക്ക് എല്ലാ രാജ്യങ്ങളിലെയും
മനുഷ്യർക്കിടയിൽ പ്രധാനപ്പെട്ട ഒരു
സ്ഥാനമുണ്ട് എന്ന് ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നു.
ഒരേ സമയം വേട്ട
മൃഗവും കാവൽ മൃഗവുമായ പട്ടികൾ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മനുഷ്യരുടെ മിത്രങ്ങളാണ്
.. വേട്ട പട്ടികൾക് വെള്ള നിറവും (കുറുക്കൻമാരിൽ നിന്ന് വേറിട്ടറിയുവാൻ ) കാവൽ
വിഭാഗത്തിന് കറുപ്പു നിറവുമാണ് (പ്രേതത്തെ ഓർമ്മപ്പെടുത്തുവാനായി) പരിഗണിച്ച്
വരുന്നത്.
മനഷ്യന്റെ
നൊമാഡിക് ജീവിതം അവസാനിപ്പിച്ചിട്ടും മൃഗങ്ങളെ വർദ്ധിച്ച തോതിൽ മനുഷ്യർ
ഉപയോഗപ്പെടുത്തി.. ഇതിന്റെ ഭാഗമായി മനുഷ്യർ നടത്തിയ പല ജൈവ
തെരഞ്ഞെടുക്കലുകളും മൃഗങ്ങളുടെ ആകാര
സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തി. ഇന്നു കാണുന്ന ആടും കഴുതയും കുതിരയുമെല്ലാം ഇത്തരം മാറ്റങ്ങൾക്ക്
വിധേയമായവരാണ് . ഇന്നത്തേക്കാൾ ഉയരം കൂടിയ കാലുകളുള്ള ആടുകൾ വേലി കെട്ടുകൾ കടന്ന്
പുറത്തു കടക്കും എന്ന പ്രായോഗിക ജ്ഞാനത്തിൽ നിന്ന് കൃഷിക്കാർ ഉയരം കുറഞ്ഞ ആടുകളെ
കൂടുതലായി ഉല്പാദിപ്പിച്ച് വളർത്തുകയും ഉയരം കൂടിയ ആടുകളെ ഭക്ഷണത്തിനായി മാറ്റി
വെച്ച് എണ്ണത്തിൽ കുറവ് വരുത്തുകയും ചെയ്തു.
ഒരേ സമയം വേട്ട
മൃഗവും കാവൽ മൃഗവുമായ പട്ടികൾ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മനുഷ്യരുടെ മിത്രങ്ങളാണ്
.. വേട്ട പട്ടികൾക് വെള്ള നിറവും (കുറുക്കൻമാരിൽ നിന്ന് വേറിട്ടറിയുവാൻ ) കാവൽ
വിഭാഗത്തിന് കറുപ്പു നിറവുമാണ് (പ്രേതത്തെ ഓർമ്മപ്പെടുത്തുവാനായി) പരിഗണിച്ച്
വരുന്നത് . ആധുനിക പോലീസ് സുരക്ഷാ സംവിധാനത്തിൽ ഉപയോഗപ്പെടുത്തുന്ന നായ്ക്കൾ
മനുഷ്യരുടെ എക്കാലത്തെയും ഉത്തമ മിത്രങ്ങളാണ് ഇത്തരത്തിൽ വളരെ പ്രധാന മനുഷ്യ
സഹായിയായി പ്രവർത്തിക്കുന്ന ഇവർക്ക് റാബ്ബിസ് എന്ന സൂക്ഷമ ജീവിയിലൂടെ ഉണ്ടാകുന്ന
തലച്ചോറിനെ ബാധിക്കുന്ന അണുബാധ ജീവിയുടെ തലച്ചോറിന്റെ പ്രവർത്തനത്തെ തകിടം
മറിക്കും .പേയ് ബാധിച്ച അത്തരം നായ്ക്കളുടെ ഉമ നീർ മനുഷ്യരിൽ എത്തിയാൽ അവരെയും
പേയ് വിഷം ബാധിക്കും. പേയ് ബാധ
തലച്ചോറിന്റെ പ്രപർത്തനങ്ങളെ തകർക്കുകയും ഒപ്പം Hydrophobia എന്ന വെള്ളം കണ്ടാൽ ഭയം ഉണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കുകയും
ചെയ്യും .ഞരമ്പുകളുടെ പ്രവർത്തനത്തെ
തളർത്തി ശ്വാസകോശങ്ങൾ പ്രവർത്തനരഹിതമാകുന്ന പേവിഷ ബാധ വരുത്തി വെക്കുന്ന അന്ത്യം
അതി ദാരുണമാണ് .പട്ടികളെ പോലെ തന്നെ പൂച്ച, ഒട്ടകം, പശുക്കൾ
തുടങ്ങിയവരെയും റാബിസ് അണു പേയ്
അസുഖത്തിലേക്ക് എത്തിക്കും .. ഇതിനെതിരെ പേയ് പിടിച്ച മൃഗങ്ങളുടെ കടി ഏറ്റ
മനുഷ്യരെ (കടിക്കണമെന്നില്ല മനുഷ്യ
രക്തത്തിൽ അസംഖം ബാധിച്ച മൃഗത്തിന്റെ രക്തം കടന്നു കൂടിയാൽ മതി) പേവിഷ വിരുദ്ധ
കുത്തിവെപ്പിന് വിധേയമാക്കണം . പേവിഷബാധ തലച്ചോറിനെ ബാധിച്ചു കഴിഞ്ഞാൽ വൈറസ്
ബാധയായതുകൊണ്ട് ഫലപ്രദമായ ചികിത്സ ഇല്ല എന്നത്
ഭീതി ജനകമായ അവസ്ഥയാണ് .
പേവിഷബാധയുടെ
വർദ്ധിച്ച ഭീതി ജനങ്ങളെ വേട്ടയാടിയിരുന്നു എങ്കിലും അതിന്റെ പേരിൽ പട്ടി, കുതിര ,പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളെ മനുഷ്യർ നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല . പേവിഷബാധയെ പറ്റിയുള്ള
നീണ്ട കാലത്തെ ഭീതിക്ക് പരിഹാരം ഉണ്ടായത് 1885 ൽ ലൂയി പാസ്റ്റർ വിഷബാധക്ക് കാരണമായ റാബ്ബിസ് വൈറസിനെ
നിയന്ത്രിക്കുവാൻ കഴിയുന്ന വാക്സിൻ കണ്ടെത്തിയതിലൂടെയാണ് . ആധുനിക ലോകത്ത് വിജയകരമായ ' നിരവധി.വാക്സിനുകൾ ലഭ്യമാണ്. ജ്വരവും വസൂരിയും
പോളിയോയും ഒക്കെ നിയന്ത്രിക്ക പ്പെട്ടത് വ്യാപകമായ
വാക്സിനേഷനിലൂടെയാണ് .എന്നാൽ ആരോഗ്യ രംഗത്ത് ശക്തമായി നില നിൽക്കുന്ന കോർപ്പറേറ്റ്
താല്പര്യങ്ങൾ വാക്സിൻ ലോകത്തെയും കച്ചവട വൽക്കരിച്ചൂ .മൊൺസാൻഡോ ബെയർ തുടങ്ങിയ
വൻകിട കമ്പനികൾ കോടി ക്കണക്കിന് രൂപ
ആരോഗ്യമേഖലയിൽ കൈക്കൂലി വിതരണം ചെയ്ത് പല അനാവശ്യ വാക്സിനുകളും ജനങ്ങൾക്കു
മുകളിൽ കെട്ടിവെക്കുന്നുണ്ട്. മാത്രവുമല്ല യൂറോപ്പിലും അമേരിക്കയിലും വിതരണം
ചെയ്യുന്ന വാക്സിനുകളിൽ ഒഴിവാക്കപ്പെട്ട ഫോർമാലിൻ, മെർക്കുറിയുടെ(Theromosa|)ഘടകങ്ങൾ അളവിൽ കുറവാണെങ്കിലും ഇന്ത്യയിലെ വാക്സിൻകളിൽ
അടങ്ങിയിട്ടുണ്ട്. മൂന്നാം ലോക ജനതയെ പരീക്ഷണ മൃഗമാക്കി നിലനിർത്തുക എന്ന നയം
വടക്കൻ രാജ്യക്കാർ ഇനും അവലംബിക്കുന്നു എന്ന് ഇവിടെ വ്യക്തമാക്കപ്പെടുന്നു.
വയറിളക്കം നിയന്ത്രിക്കുവാൻ കഴിവുണ്ട് എന്നവകാശപ്പെടുന്ന റോട്ടാ വൈറസ് വാക്സിൻ ,സ്ത്രീകളിൽ സെർവിക്കൽ അർബുദത്തി നെതിരെ
ഉപയോഗിക്കുന്ന പാപ്പിലിയോ വൈറസ് വാക്സിൻ തുടങ്ങിയവ ഒഴിവാക്കാവുന്ന വയാണെങ്കിലും അവ
വ്യാപകമായി ജനങ്ങൾക്കു മുകളിൽ കെട്ടി വെക്കുന്നു. ഇതൊക്കെ ഉദാഹരണമായി ചൂണ്ടി
കാണിച്ച് വാക്സിൻ തന്നെ പൂർണ്ണമായും ഒഴിവാക്കണമെന്ന വാദം ചില പ്രകൃതി
ചികിത്സക്കാരും മത പ്രചാരകരും ഉയർത്തുന്നു. പേവിഷ ബാധയെ ചെറുക്കുവാൻ കഴിവുള്ള ഏക
മാർഗ്ഗം റാബിസ്സ് വാക്സിൻ ആയതിനാൽ വാക്സിൻ വിരുദ്ധ പ്രചരണം പേവിഷ നിയന്ത്രണ
വാക്സിൻ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കും .
പേവിഷത്തിനെതിരായി ലൂയി കണ്ടു പിടിച്ച വാക്സിൻ പല പാർശ്വ ഫലങ്ങളും
ഉള്ളതായിരുന്നു. പശുവിന്റെ തലച്ചോറിൽ പേ വിഷം കടത്തി , റാബിസ്സ് ബാധിച്ച തലച്ചോറിൽ നിന്നെടുക്കുന്നവയായിരുന്നു പേ
വിഷ വിരുദ്ധ കുത്തി വെപ്പിനുപയോഗിക്കുന്നവ.അവ ശേഖരിച്ച് ഉണക്കി അണുക്കളെ . നിർവീര്യമാക്കി വാക്സിനുകളായി ഉപയോഗിച്ചു വന്നു. ആദ്യകാലത്ത്
ഉല്പാദിപ്പിച്ച വാക്സിനുകൾ Attenuted
എന്ന സുഷുപ്താ വസ്ഥ
തരത്തിലുള്ളതാണ്. അവക്ക് പല പാർശ്വ ഫലങ്ങളും ഉണ്ടായിരുന്നു. പേവിഷ ബാധിച്ചവരിൽ
പുക്കുൾ കൊടിക്കു ചുറ്റുമായിരുന്നു കുത്തിവെപ്പ്. എന്നാൽ പുതുതായി ഉപയോഗിക്കുന്ന
മരുന്ന് ജീനോ വിഭാഗത്തിലും (ഒന്ന്)സീറോ വിഭാഗത്തിലും(ഒന്ന്) പെടുന്നു. പാർശ്വ ഫലങ്ങൾ കുറവുള്ള 100 % ത്തിനടുത്ത് ഫലം തരുന്ന ആധുനിക മരുന്ന് സാധാരണ
കുത്തിവെപ്പിലുടെയാണ് രോഗികൾക്ക് നൽകുന്നത്. രോഗികൾക്ക് 5 ഡോസായി നൽകുന്നു.
പേവിഷ ബാധയിൽ 95
% വും പട്ടികളിലൂടെയാണ്
മനുഷ്യരിൽ എത്തുന്നത് .കണ്ണുനീർ ,രക്തം, തുപ്പൽ തുടങ്ങിയവയിലൂടെ രോഗം പകരാം .മറ്റ് വളർത്തു മൃഗങ്ങൾക്കൊപ്പം കോർണിയ
തുടങ്ങിയവയുടെ മാറ്റി വെക്കലിലൂടെ പേവിഷബാധ ഏൽക്കാൻ സാധ്യതയുണ്ട് .പേവിഷ ബാധ
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്ന രോഗമായതിനാൽ അതിനെ Zoonist
അസുഖത്തിന്റെ വിഭാഗത്തിൽ പെടുത്തുന്നു.
റാബ്ബിസ് വൈറസുകൾക്ക് 3 മുതൽ 11 വരെ PH അവസ്ഥയിൽ
നിലനിൽക്കാം - 70 ഡിഗ്രി യിലും
ഉണങ്ങിയ അവസ്ഥയിൽ O മുതൽ 4 ഡിഗ്രി സെൽഷിയത്തിലും അണുക്കൾ നിലനിൽക്കും
.അണുക്കൾക്ക് ഏറെ നാൾ സജ്ജീവമായി തുടരുവാൻ കഴിയും .എന്നാൽ ഉണ്ടാകുന്ന മുറിവ് 15 മിനിട്ട് തുടർച്ചയായി കഴുകുകയും പിന്നീട് Iodine
പോലെയുള്ളവ ഉപയോഗിച്ച് മുറിവ് ഒരു
മിനിട്ടിനുള്ളിൽ വൃത്തിയാക്കുകയും ചെയ്താൽ
അസുഖത്തെ നിയന്ത്രിക്കാം .പേവിഷബാധ ഏറ്റ വ്യക്തിയെ മണിക്കൂറുകൾക്കകം
കുത്തിവെപ്പിന് വിധേയമാക്കണം .5 പ്രതിരോധ
കുത്തിവെപ്പുകൾ നിശ്ചിത ഇടവേളകളിൽ എടുക്കുന്നതിലൂടെ പേ വിഷബാധയെ തടയാം .
ലോകത്തിൽ പേ
വിഷബാധ ഏൽക്കുന്ന ഒന്നേകാൽ കോടി ആളുകളിൽ 50000 ആളുകൾ ഇന്നും മരണപ്പെടുന്നുണ്ട് ഇതിൽ 3000O മരണവും ഇന്ത്യയിൽ സംഭവിക്കുന്നു. യൂറോപ്പിലെ
ഒട്ടു മിക്ക രാജ്യങ്ങളിലും പൂർണ്ണമായും പേവിഷബാധ തടയുവാൻ വിജയിച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളായ .ഫിലിപ്പൈൻസ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഈ മേഖലയിലെ പ്രവർത്തനങ്ങൾ
മാതൃകാപരമാണ് ഫിലിപ്പൈൻസിൽ കണ്ടെത്തിയ മൃഗങ്ങൾക്ക് കൊടുക്കേണ്ട പ്രതിരോധ
മരുന്നിന്റെ കണ്ടെത്തൽ പേവിഷ ബാധയെ വിജയകരമായി പ്രതിരോധിക്കുവാൻ അവസരം സൃഷ്ടിച്ചു.
പട്ടിയിൽ ആദ്യം കൊടുക്കുന്ന രണ്ടു ഡോസിനു ശേഷം വർഷത്തിലൊരിക്കൽ മരുന്നു നൽകി
പേവിഷബാധയിൽ നിന്ന് മൃഗങ്ങളെ രക്ഷിക്കാം .ഇന്ത്യയിലെ ആൻഡമൻ നിക്കോബാർ ,നാഗാലാന്റ്, മിസോറാം തുടങ്ങിയ നാടുകളിൽ പേ വിഷ ബാധയെ നിയന്ത്രിക്കുവാൻ
കഴിഞ്ഞിട്ടുണ്ട് . യൂറോപ്പിൽ വാക്സിൻ അടങ്ങിയ ഇര(bites)നിക്ഷേപിച്ച് മുഴുവൻ റാബിസ് ബാധക്ക് സാധ്യതയുള്ള
മൃഗങ്ങളെയും സംരക്ഷിക്കുവാൻ അവർ വിജയിച്ചു .ഇന്ത്യയിൽ ലഭ്യമായ മൃഗ വാക്സിനുകൾക് 25 രൂപ മാത്രമാണ് വില.
രാജ്യത്തെ 2-5
കോടി വരുന്ന
നായ്ക്കളെ ജനകീയ പരിപാടികൾ ആസൂത്രണം ചെയ്ത് പേവിഷബാധാ വിമുക്തമാക്കുവാൻ
കഴിയാവുന്നതാണ്.അതിനായി
ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് ABC
എന്നാ പേരില്‍ വിഭാവന ചെയ്തിരികുന്നത് .
എന്നാല്‍ ഇതില്‍ ഒരു താല്‍പര്യവും കാട്ടാതെ
ഇന്ത്യയിലെ രണ്ടരക്കോടി വരുന്ന തെരുവ് നായിക്കളെ കൊന്നുപ്രശ്നം
പരിഹരിക്കുവാനുള്ള സര്‍ക്കാരിന്‍റെയും philanthropist എന്നു സ്വയം സ്ഥാനം
അലങ്കരിച്ച് നിരാഹാരവും മറ്റ് പരിപാടികളും നടത്തുന്ന വ്യക്തികളുടെയും ലക്‌ഷ്യം പേയ്
വിഷ ബാധയില്‍നിന്നുള്ള നാടിന്‍റെ മോചനമല്ല മറ്റ് സാമൂഹിക ശ്രദ്ധ
പിടിച്ചുപറ്റാനുള്ള കേവല ശ്രമത്തിന്‍റെ ഭാഗമായി കാണെണ്ടതുണ്ട്.
No comments:
Post a Comment