Friday, June 26, 2015


Image result for images of vallarpadam LNG ,Vizhinjam etc Image result for images of vallarpadam LNG ,Vizhinjam etc        
  പാളംതെറ്റിയ വികസന സങ്കൽപ്പങ്ങൾ
.പിഅനിൽ
epanil@gmail.com
ശകങ്ങളായി തുടർന്നുവന്ന വികസന സങ്കൽപ്പങ്ങളെ അട്ടിമറിച്ചുഎന്നതാണ് ആഗോളവൽക്കരണം സമ്മാനിച്ച ശ്രദ്ധേയമായ സാമൂഹിക പരിവർത്തനം.സമത്വ സുന്ദരം” എന്ന ഉള്ളടക്കം പേറിയിരുന്ന സാമൂഹിക സിദ്ധാന്തത്തെ അത് തിരസ്കരിച്ചു. മുതലാളിത്തം വിവിധ പരിണാമങ്ങളിലൂടെ നടത്തിയ മുന്നേറ്റങ്ങളിൽ ഏറെ മനുഷത്വപരമായി പെരുമാറിയത് 1930കളിലെ മാന്ദ്യകാലത്ത് സാമ്പത്തിക ചികിത്സകനായിവന്നകെയ്ൻസ്സായിപ്പിന്‍റെ മാത്രുകയിലൂടെയാണ്. സോഷ്യലിസ്റ്റ് രാജ്യമായ യു.എസ്.എസ്.ആർ മുന്നോട്ടുവെച്ച ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങൾക്ക് പകരം വെയ്ക്കുവാൻ മുതലാളിത്തംസന്യാസിമുതലാളിത്തത്തിന്‍റെ” (Ascetic capitalism) ചില സ്വഭാവ സവിശേഷതകൾ കാട്ടി. സമൂഹത്തിലെ മുതിർന്നവർ,സ്ത്രീകൾ,പിന്നോക്കകാർ (സാമ്പത്തികമായി) തുടങ്ങിയവർക്ക് ക്ഷേമപദ്ധതികൾ നടപ്പിലാക്കി പണം ജനങ്ങളുടെകൈകളിൽ എത്തിക്കുവാൻ സർക്കാർ ബോധപൂർവ്വമായി ്രമിച്ചു. ഭൂപരിഷ്കരണം നടപ്പിലാക്കി. ഇതിന്‍റെ പിന്നിലെ ലക്ഷ്യം ജനങ്ങളെ സോഷ്യലിസ്റ്റ് സ്വാധീനത്തിൽ നിന്നും രക്ഷിക്കുക എന്നതായിരുന്നു. കാര്യങ്ങൾ 1970കൾ വരെ വിജയകരമായി തുടർന്നു. എന്നാൽ മുതലാളിത്തത്തിന്‍റെ ജന്മസിദ്ധ സ്വഭാവമായ മാറി മാറിവരുന്ന സാമ്പത്തിക പ്രതിസന്ധികൾ അവരെപുതിയ സാമൂഹിക പ്രശ്നങ്ങളിൽ എത്തിച്ചു. പ്രാവശ്യം അവര്‍ക്ക് 1930കളിലെ ശക്തമായിരുന്ന സോഷ്യലിസ്റ്റ് രാജ്യത്തിന് പകരം ആടി ഉലഞ്ഞ യു.എസ്.എസ്.ആറുമായിട്ടായിരുന്നു  മത്സരിക്കേണ്ടിയിരുന്നത്. കാലാവസ്ഥയെ മുതലാളിത്തം നേരിട്ടത് അതിന്‍റെ തനത് ക്രമണ ഉത്സുകതയെമുന്നിൽ നിർത്തിയാണ്. ക്ഷേമ സങ്കൽപ്പങ്ങളിൽ നിന്നും കൈകഴുകി ജനങ്ങളുടെ ജീവിതത്തെ താങ്ങി നിർത്തുക എന്ന നാല് ദശകങ്ങൾ പഴക്കമുള്ള ശീലത്തെ അവര്‍ ഉപേക്ഷിച്ചു. അങ്ങിനെയാണ് ലോകബാങ്കും .എം.എഫ്, ഏഷ്യൻ ബാങ്ക്, യൂറോബാങ്ക് തുടങ്ങിയവ അവരുടെ യഥാര്‍ത്ഥ സ്വഭാവങ്ങൾ പുറത്തുകാട്ടാൻ തുടങ്ങിയത്. ഇന്ന് ലോകരാജ്യങ്ങൾ അന്തർദേശീയ ബാങ്കുകളുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന സ്ഥാപനങ്ങളായി ചുരുങ്ങി. ഇവിടെവികസിത മുതലാളിത്ത രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും മൂന്നാം ലോകരാജ്യങ്ങളും ഒരുപോലെ അനുസരണാശീലരായി തീരുമാനങ്ങൾ നടപ്പിലാക്കുന്നു.

രണ്ടാംലോക യുദ്ധാനന്തരം സ്വാതന്ത്ര്യം നേടിയ ഇന്ത്യ,ശ്രീലങ്ക, ബ്രസീൽ, ഇൻഡോനേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ആസൂത്രണത്തിൽ കാട്ടിയ താൽപര്യത്തിന് പിന്നിൽ യു.എസ്.എസ്.ആറിന്‍റെ സ്വാധീനമുണ്ടായിരുന്നു. അങ്ങനെ ഇന്ത്യയിൽ 1951 ആരംഭിച്ച പഞ്ചവത്സര പദ്ധതികൾ ക്ഷേമരാരാഷ്ട്ര സങ്കൽപ്പത്തെ മുന്നിൽ നിർത്തി . അവിടെ സാക്ഷരത, വിദ്യാഭ്യാസം,കൃഷി,ആരോഗ്യം,ഴിൽ തുടങ്ങിയവയ്ക്ക് വേണ്ട സഹായം നൽകുകയായിരുന്നു മുഖ്യ ലക്ഷ്യം.(എങ്കിലും ഭൂപരിഷ്കരണം തുടങ്ങിയ അടിസ്ഥാന വികസന സങ്കൽപ്പത്തോട് മമത പുലർത്താതിരുന്ന നെഹ്റുവിയൻ സർക്കാർ മുതലുള്ളവരുടെ നിലപാട് വൻ തിരിച്ചടികൾ ഉണ്ടാക്കാതിരുന്നില്ല.)ജീവിത നിലവാര സൂചിക (HDI)വളർത്തുന്നതിൽ സർക്കാർ ്രദ്ധാലുക്കളായി. എന്നാൽ ഇന്ന് അതിനുപകരം സർക്കാർ ജി.ഡി.പി(ആഭ്യന്തര ഉല്പ്പാദനം) സൂചികയിലാണ് താൽപ്പര്യം കാണിക്കുന്നത്. ജി.ഡി.പി വളർന്നാൽ രാജ്യം വികസിച്ചു എന്ന വാദത്തിൽ സർക്കാർ ചെന്നെത്തി. ജി.ഡി.പി എന്നാൽ ഒരു വർഷം ദേശീയമായി നടത്തുന്ന ആകെ ഉൽപ്പാദനത്തിന്‍റെയും സേവനത്തിന്‍റെയും ആകെ തുക. അതിനെ ജനസംഖ്യ കൊണ്ട് ഭാഗിച്ചാൽ ശരാശരി ജി.ഡി.പി ലഭിക്കും. ഇന്ത്യ ഇന്ന് ജി.ഡി.പി വളർച്ചയിൽ ഇംഗ്ലണ്ട്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ (ഏറ്റവും കാര്യക്ഷമമായി ജീവിത സുരക്ഷ നിലനിർത്തുന്ന രാജ്യങ്ങൾ) അമേരിക്ക തുടങ്ങിയവരേക്കാൾ ബഹുദൂരം മുന്നിലാണ്. ചൈനയെ അത് വരും നാളുകളിൽ കീഴടക്കി ഒന്നാം സ്ഥാനം നേടി എടുക്കുവാനുള്ള ത്രപ്പാടിലാണ്. വികസന സങ്കൽപ്പങ്ങളാണ് സർക്കാരിനെ വൻ നിക്ഷേപങ്ങൾ ആവശ്യമായ പദ്ധതികളിൽ ്രദ്ധ കേന്ദ്രീകരിക്കുവാൻ തൽപ്പരരാക്കിയത്. കേരളവും വികസന സങ്കൽപ്പങ്ങൾക്ക് പുറത്തല്ല. വൻ പദ്ധതികളുടെ മാസ്മരികതയിൽ മലയാളിയും സംതൃപ്തരാണ്. ജനങ്ങളുടെ വികാരത്തെ ോട്ടാക്കി അധികാരം പിടിക്കുവാൻ വിരുതന്മാരായ രാഷ്ട്രീയക്കാർക്ക് ഇത് ചാകരക്കാലമാണ്. അതിലെ അഴിമതി സാധ്യതയും തങ്ങളുടെ മാനസ പുത്രന്മാരായ മുതലാളിമാരെ പൊതു മുതലുകൾ ഏൽപ്പിച്ചുകൊടുക്കുവാനുള്ള വൻ സാധ്യതകളും അതിൽ അടങ്ങിയിട്ടുണ്ട്. കേരളത്തെമാറ്റിമറിക്കും എന്ന് 1990കൾ മുതൽ കേട്ടിരുന്ന പദ്ധതികാളാണ് വല്ലാർപാടം, എൽ.എൻ.ജി, സ്മാർട്ട് സിറ്റി, മെ്ര, വിഴിഞ്ഞം തുടങ്ങിയവ. ഇവയെല്ലാം ഒരുപക്ഷെ  പി.പി.പി (പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) രൂപത്തിലുള്ള നിർമ്മാണങ്ങളാണ് എന്നു പറയാം. ഇവ കേരളത്തിന് നൽകിയതും നൽകാൻ പോകുന്നതുമായ അനുഭവങ്ങൾ എന്താണ്?. അതിനുവേണ്ടിയുള്ള അന്വേഷണം ആഗോളവൽക്കരണം സൃഷ്ടിക്കുന്ന ചതിക്കുഴികളെ നല്ലവണ്ണം  നമ്മെ ബോധ്യപ്പെടുത്തും.

വികസനത്തെപ്പറ്റി വാചാലമാകുന്ന സർക്കാരുകൾ ഏതു പദ്ധതികളെ പറ്റി പറഞ്ഞാലും ഴിൽ അവസരം എന്ന വാദമാണ് ഉയർത്തുക. ഒപ്പം എല്ലാം ഞങ്ങൾക്ക് നടപ്പാക്കണമെന്നുണ്ട് പക്ഷേ സാമ്പത്തിക പരാധീനത സ്വകാര്യ മുതൽ മുടക്കിലേക്ക്  ഞങ്ങളെ നിർബന്ധിതമാക്കുന്നു എന്ന ന്യായവും ഉണ്ടാകും. രണ്ടു വാദങ്ങൾക്ക് യാഥാർത്ഥ്യവുമായി ഒരു പുലബന്ധവുമില്ല. കേരളത്തിന്‍റെ സാമൂഹിക സാഹചര്യങ്ങൾ കൃഷിക്കും പരമ്പരാഗത മേഖലയ്ക്കും അനുകൂലമാണ്. കൃഷിയുടെ പ്രാധാന്യം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ എക്കാലത്തും മർമ്മ പ്രധാനമാണ്. പരമ്പരാഗത മേഖലയുടെ ആർഷകത്വം അതു നൽകുന്ന മുന്തിയ ഴിൽ അവസരവും കുറഞ്ഞ ഉൽപ്പാദന ചെലവുമാണ്. പ്രകൃതിസൗഹൃദമാണ് ഒട്ടുമിക്ക പരമ്പരാഗത മേഖലകളും. കേരളത്തിലെ പരമ്പരാഗത മേഖലയിൽ 10 ലക്ഷം ഴിലാളികൾ പണിയെടുക്കുന്നു. ഏകദേശം ത്രയും ആളുകൾ അനുബന്ധ മേഖലകളിലും. പറഞ്ഞതിൽ നിന്നും ഒരു ോടി ആളുകൾ പരമ്പരാഗത മേഖലയെ ആശ്രയിച്ച് കഴിഞ്ഞു കൂടുന്നു എന്നുമനസ്സിലാക്കാം. ജനസംഖ്യയിലെ ഇത്തരത്തിലുള്ള 30 ശതമാനം ആളുകളുടെ ജീവിതമാർഗ്ഗങ്ങളോട് സർക്കാർ എടുക്കുന്ന സമീപനങ്ങൾ നിരാശാജനകമാണ്. സ്വയം പര്യാപ്തമായ ഴിൽ വിപണനലോകം എന്ന സുസ്ഥിര വികസനത്തോട് സർക്കാർ എന്തു നിലപാടാണ്കൈകൊള്ളുന്നത്‌? കയർ,കശുവണ്ടി, കൈത്തറി,ഓട്,കളിമൺ,മത്സ്യബന്ധനം,സ്വർണ്ണം,പനമ്പ്മേഖലകളില്‍ ഒട്ടു മിക്കവയും പരിതാപകരമായ അവസ്ഥയിലാണ്. ലോകത്ത് ഇത്തരം ഴിൽ ഇടങ്ങളില്‍ ഉൽപ്പാദിപ്പിക്കുന്ന പ്രകൃതി സൗഹൃദ വിഭവങ്ങൾക്ക് വൻ സാധ്യത ഉള്ളപ്പോഴാണ് ഗതികേട്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുമാത്രം 6 ലക്ഷം ജനങ്ങൾ തൊഴിൽ ചെയ്യുന്നു. എന്നാൽ മത്സ്യമേഖലയുടെ പ്രതിസന്ധി വളരെ പ്രകടമാണ്. തീരദേശം വറുതിയിലാണ്. അത് പ്രദേശത്ത് വർഗ്ഗീയ അസ്വസ്ഥതകൾ വരെ സൃഷ്ടിക്കുന്നു.

കേരളത്തിന്‍റെ ഭാവി ടൂറിസം മേഖലയുടെ വളർച്ചയുമായി ബന്ധപ്പെട്ടാണെന്ന് നിരന്തരമായി നാം കേട്ടുവരുന്നുണ്ട്. തായ്-ലാന്‍റ്, സിംഗപ്പൂർ, മക്കാവെ, ്രീലങ്ക, ഹോംഗ്ോങ്ങ് തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണമായി എടുക്കുക. ഉൽപ്പാദനവും അതിന്‍റെ ഭാഗമായി മാലിന്യവും ഉണ്ടാകാതെ വ്യവസായം നടത്താം എന്നതാണ് ടൂറിസം വ്യവസായത്തിന്‍റെ പ്രത്യകത. അങ്ങനെ ോക്കുമ്പോള്‍ ടൂറിസം പദ്ധതികൾ മാലിന്യരഹിതവും പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗവുമാണ്. (പ്രകൃതിയുടെ മോഹാരിതയെ ചരക്കാക്കി സന്ദർശകരുടെ മുന്നിൽ അവതരിപ്പിക്കണമെന്നതിനാൽ അത് നന്നായി പരിരക്ഷിക്കണമല്ലോ) എന്നാൽ നമ്മുടെ അനുഭവം എന്താണ്? കുട്ടനാട് ഒരു സാമ്പിള്‍  ആയി എടുത്താൽ കാര്യങ്ങൾ വ്യക്തമാകും. കേരളത്തിന്‍റെ നെല്ലറ, ലോകത്തിന് അത്ഭുതമായ ആർ ബ്ലോക്കുകൾ, മാര്‍ത്താണ്ഡം- ചിത്തിര കായൽ നിലങ്ങൾ, മൂന്ന് നദികളുടെ സംഗമഭൂമി, എക്കാലവും മത്സ്യസമ്പത്തുകൊണ്ട് സമ്പന്നമായ നാട്.     നെൽ കൃഷിയോട് സർക്കാർ കാട്ടിയ അവഗണന പ്രദേശത്തിന്‍റെ വികസനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കിഴക്കൻ മലനിരകളിൽ തളിക്കുന്ന അപകടകരമായ രാസ കീടനാശിനി, കളനാശിനികള്‍ കുട്ടനാടിനെ വിഷലിപ്തമാക്കി. ഒപ്പം തണ്ണീർമുക്കം ബണ്ട് നദികളുടെ സ്വഭാവത്തിൽ മാറ്റങ്ങ വരുത്തിയിരുന്നു. എങ്കിലും കർഷകർ പിടിച്ചുനിൽക്കാൻ ്രമിച്ചു. ഒരു ലക്ഷം ജനങ്ങൾ മത്സ്യബന്ധനവും കക്കവാരലുമായി ബന്ധപ്പെട്ട് പണിചെയ്തു വന്നിരുന്നു. കേരള ടൂറിസത്തിന്‍റെ വന്‍ ആകർഷകമായി മാറിയ ഹൗസ്ബോട്ട് മേഖല തഴച്ചുവളർന്നു. വമ്പന്‍ മുതൽ മുടക്കുകൾ ആവശ്യമായ ടൂറിസം പദ്ധതി പണച്ചാക്കുകളുടെ വിഹാര രംഗമായി മാറി. ഴിലാളി സംഘടനാശക്തിയിൽ മുന്നിൽ നിൽക്കുന്ന ആലപ്പുഴയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തൊഴിലാളി സംഘങ്ങളുടെ നേതൃത്വത്തിൽ പദ്ധതി വ്യാപിപ്പിക്കുവാൻ ഒരുതാൽപര്യവും കാട്ടിയില്ല. (ഇവിടെ ദിനേശ് ബീഡിസംരംഭം ഓർക്കുക. ഗണേശ് ഉൾപ്പെടെയുള്ള സ്വകാര്യ ബീഡി കമ്പനികൾ ഴിലാളി വിരുദ്ധ നയങ്ങൾ കൈക്കണ്ടപ്പോഴാണ് കമ്യൂണിസ്റ്റ് പാർട്ടി ഒരു രൂപ ചെലവിൽ ഴിലാളികളെ ഉടമസ്ഥരാക്കി ദിനേശ് ആരംഭിച്ചത്. അത് ലോകത്ത്തിലെ തന്നെ എണ്ണം പറഞ്ഞ സംരംഭമായി.) അനിയന്ത്രിതമായി വർദ്ധിച്ച ടൂറിസം വള്ളങ്ങളുടെ അശാസ്ത്രീയമായ നിലപാടുകൾ കുട്ടനാടിന്‍റെ ജലസ്രോതസ്സുകളെ വിഷലിപ്തമാക്കി. കരിമീൻ, ഞണ്ട്, കൊഞ്ച്,കക്ക തുടങ്ങിയ പ്രകൃതിയുടെ പ്രതിഭാസങ്ങൾ ഇല്ലാതായി വരുന്നു. പകുതിയിലേറെ അനുബന്ധ ഴിലാളികൾ മേഖല തന്നെ ഉപേക്ഷിച്ചു. ഉള്ളവർക്ക് വരുമാനം കുറവായി. ഴിലിന്‍റെ പുതിയ അത്ഭുത ലോകമായി വാഴ്ത്തുന്ന ടൂറിസം മേഖലയിൽ പണിചെയ്യുന്നവർ ഇവിടെ തഴിൽ ഷ്ടപ്പെട്ടവരുടെ പത്ത് ശതമാനം ോലും വരില്ല. വികസനത്തിന്‍റെ പേരിൽ പ്രകൃതിയെ തകർത്ത് പരമ്പരാഗത ഴിൽ ഇടങ്ങൾ കുളം ോണ്ടി ടൂറിസം ഇവിടെ കൊഴുക്കുകയാണ്. ഇത് മറ്റെല്ലാ മേഖലകൾക്കും ബാധകമാണെന്ന് ഓർമ്മിക്കുക.
കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതി തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. നിർമ്മാണ സമയത്ത് ഞ്ഞു നടന്നതും ഇന്നത്തെയും അതിന്‍റെ അവസ്ഥ ഒന്ന് ഓർത്തു ോക്കൂ. ഇന്ത്യയിലെ ആദ്യത്തെസമ്പൂർണ്ണ കണ്ടെയ്നർ ടെർമിനൽ അതിന്‍റെ പ്രവർത്തനം സജീവമാകുന്നതിലൂടെ കേരളത്തിന്‍റെ സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റം ഉണ്ടാകും എന്നായിരുന്നു രാഷ്ട്രീയ-ഉ്യോഗസ്ഥ ഘോഷങ്ങൾ. എതിരു പറയുവാൻ ോലും ആളുകൾ ഭയന്നിരുന്നു. ോടികൾ ലാഭം ഉണ്ടാക്കിവന്നിരുന്ന, ലോകത്തെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന  പ്രതിരോധവകുപ്പിന്‍റെ അന്തർ വാഹിനികൾ വരെ നിർമ്മിക്കുവാൻ കരുത്തുനേടിയ കൊച്ചി നിർമ്മാണശാല ോടെ വല്ലാർപാടം SEZ ന്‍റെ ഭാഗമായി. ടെർമിനലിനായി 8.5 കിലോമീറ്റർ നീളമുള്ള പുതിയ റെയിൽവേപാലവും അനുബന്ധ ഡു നിർമ്മാണവും നടത്തി. മൂലംപള്ളിയിലെ 370 കുടുംബങ്ങളെ ബലം പ്രയോഗിച്ച് വഴിയിലിറക്കിവിട്ടു. (ടാറ്റയുടെ ചുരുക്കം ചില ഹെക്ടർ ഭൂമി, കൊച്ചിൻ തീവണ്ടി ആഫീസ് തുടങ്ങിയവ ഉപയോഗിക്കുന്നത്തിലൂടെ പുതിയ പാലം നിർമ്മിക്കാതെ,മൂലംപള്ളിക്കാരെ കുടി ഒഴിപ്പിക്കാതെ, നിർമ്മാണം സാധ്യമാണെന്നിരിക്കെയാണ്  ‘ടാറ്റഭക്തി ജനങ്ങളെ വഴിയാധാരമാക്കിയത്). പ്പോഴത്തെ സ്ഥിതി എന്താണ്? രാഷ്ട്രീയക്കാരും അവരുടെ ദാസന്മാരുമായ ്യോഗസ്ഥ പ്രഭുതികളും പറയുവാൻ മടിക്കുന്നു. SEZ പട്ടികയിൽ പ്പെടുത്തിയ അവിടെ പൗരവകാശങ്ങൾക്ക് സ്ഥാനമില്ല. എല്ലാം തീരുമാനിക്കുന്നത് ദുബൈ ോർട്ട് ട്രസ്റ്റ് വേഡ് എന്ന കമ്പനിയാണ്. ലോകത്തെവമ്പന്മാരായ L&T, BHEL ഇവയെ പടിക്കു പുറത്തുനിർത്തി. മണ്ണെടുപ്പിലൂടെ(ഡ്രട്ജിംഗ്) വൈപ്പിൻ തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യബന്ധനത്തിൽ വൻ തകർച്ച രേഖപ്പെടുത്തി. തീരങ്ങളുടെ ഇടിവ് വർദ്ധിച്ചു. സ്ഥാപനം ലാഭത്തിലായാലും നഷ്ടത്തിലായാലും DPW ന് നിശ്ചിത തുക നൽകണം. പ്പോൾ വല്ലാർപാടത്തിന്‍റെ സ്ഥിതി വേദനാജനകമാണ്. അതിന്‍റെ പേരിൽ ഷിംപ്പിംഗ് യൂണിറ്റിനുണ്ടായ ഷ്ട 200 ോടി(2014). ഫല ഒരുപൊതു മേഖലാസ്ഥാപനത്തെ കൂടി വിദേശ സ്ഥാപനത്തിനു തീറെഴുതി. അവരുടെ മുതൽമുടക്ക് 900 ോടി. നാല് വർഷം കൊണ്ട് ലാഭം 400 ോടി. കപ്പൽ നിർമ്മാണ രംഗത്തെലാഭകരമായി പ്രവർത്തിച്ച സ്ഥാപനം സർക്കാരിനുബാധ്യതയായി. കള്ളക്കടത്തും ഴിൽ നിയമലംഘനവും നിയന്ത്രിക്കാനുള്ള സർക്കാർ അധികാരം കുഞ്ഞു. തീരദേശം വൻ പരിസ്ഥിതി ആഘാതത്തിലായി.മുപ്പതുവര്‍ഷം DPWക്ക് കൊള്ള തുടരാം.
 റ്റൊരു പദ്ധതി എൽ.എൻ.ജി പ്ലാന്റ്റണ്. എൽ.എൻ.ജിനു പ്ലാന്ററ് വന്നാൽ പിന്നെ കേരളത്തിന്‍റെ ഊർജ്ജ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നായിരുന്നു വാദം. വാഹനങ്ങൾ പ്രകൃതി വാതകത്തിലേയ്ക്ക് മാറി ചെലവ് ചുരുക്കലും പരിസ്ഥിതി സംരക്ഷണവും വിജയകരമായിതീരും. FACTയുടെ പ്രതിസന്ധി അവസാനിക്കും. എന്താണ് ഇന്നത്തെ അവസ്ഥ?. സ്ഥാപനം 400 ോടി ഒരു വർഷം ഷ്ട ഉണ്ടാക്കികഴിഞ്ഞു. ഇനി സർക്കാർ എൽ.എൻ.ജിയുടെ വില കുറച്ചു വിൽക്കാനായി തുടങ്ങിയ സ്ഥാപനത്തിലെ ഒരു യൂണിറ്റ് വാതകവില 23 ഡോളർ. അംബാനികുടുംബം നിയന്ത്രിക്കുന്ന കെ.ജി നിലയം തീരുമാനിച്ച വില യൂണിറ്റിന് 8.4 ഡോളർ മാത്ര (യഥാർത്ഥ വിലയുടെ നിരവധി മടങ്ങ് അംബാനികുടുംബം വാങ്ങിയതിനെതിരെയാണ് കേജരിവാൾ കേസ് കൊടുത്തത് എന്ന ഓർക്കുക). ഡൽഹി മുംബൈ പോലുള്ള നഗരങ്ങളിൽ പാചകവാതകം പൈപ്പുകളായി വീടുകളിൽ എത്തിതുടങ്ങിയിട്ട് 10 വർഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇവിടെ ഒന്നും നടന്നിട്ടില്ല. ഗെയിൽ സ്ഥാപിക്കു മെന്നുപറയുന്ന പൈപ്പുലൈനുകളെ പറ്റിയുള്ള ജനങ്ങളുടെ ഉത്കണ്ഠ പരിഹരിക്കാതെതുടരുന്നു. FACTയുടെ രക്ഷകനായി എത്തിയ എൽ.എൻ.ജിപ്ലാന്റ്റ് അതിനെ കൂടുതൽ പ്രതിസന്ധിയിലാക്കി നാഫ്ത എന്ന ചിലവേറിയ, ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിൽ നിന്നും എൽ.എൻ.ജിയിലേക്കുള്ള മാറ്റം ഫാക്ടിന്‍റെ രക്ഷയ്ക്കെത്തും എന്നത് ഇന്ന് ഒരു ജലരേഖയാണ്. ഫാക്ട പൂർണ്ണമായും അടഞ്ഞാൽ അതിനുള്ള കാരണം എൽ.എൻ.ജിയിൽ നിന്ന് പ്രകൃതിവാതകം വാങ്ങിയതു മൂലമാണെന്ന് പറയേണ്ടിവരുന്നു.

പുതിയ വാർത്തകളെല്ലാം വിഴിഞ്ഞത്തെ പറ്റിയാണ്. ോഡി മുതൽ വിജയകുമാറും ശബരിയും പുളകിതരാകുന്നത് വിഴിഞ്ഞം തുറമുഖത്തിന് തങ്ങളും പാർട്ടിയും ചാർത്തിയ കൈയൊപ്പിന്‍റെ വ്യാപ്തിയെ സ്മരിച്ചുകൊണ്ട്. സത്യം വളരെ അകലെ എന്നു പറയേണ്ടിയിരിക്കുന്നു. അത് ഇത്തരത്തിൽ ചുരുക്കാം. ഷ്ടത്തിൽ കൂപ്പുകുത്തിയ വല്ലാർപാടത്തേക്കാൾ മഠയത്തരമായിരിക്കും വിഴിഞ്ഞം. കുറച്ചു കൂടി പറഞ്ഞാൽ അത് ഇങ്ങനെ ഒക്കെയാണ്. വിഴിഞ്ഞം തുറമുഖ പ്രോജക്ട് സാമ്പത്തിക പരാജയമായിരിക്കുമെന്ന് DTT Indiaയുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിഉദ്ദേശിക്കുന്ന തലത്തിൽ എത്തണമെങ്കിൽ ചെലവ് 14283 ോടിആകും. പ്പോൾ ചെലവ് 5350 ോടി. എന്നാൽ സാന്പത്തിക മൊത്ത വില (Financial Net value)നെഗറ്റീവ്-6560.. തുറമുഖത്തിന് ആറ് മാസമെ പ്രവർത്തിക്കുവാൻ കഴിയൂ. ഡ്രഡ്ജിംഗ് ചിലവ് പ്രതിവർഷം 50 ോടി.  60,000 മത്സ്യബന്ധന ഴിലാളികളുടെ തഴിൽ ഷ്ട. പുതിയ ഴിലവസരം 2000. നിർമ്മാണത്തിനായി വേണ്ടത് 1.4 കോടി ടൺ പാറ. വല്ലാർപാടം കപ്പാസിറ്റി 55 ലക്ഷം ടൺ. ചെലവ് 3200 ോടി. വിഴിഞ്ഞം കപ്പാസിറ്റി 65 ലക്ഷം ടൺ. ചെലവ് 6595 കോടി.
2011 തുടങ്ങിയ വല്ലാർപാടം ഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തുമ്പോള്‍ ഇവിടെ വിഴിഞ്ഞത്ത് അതിലെത്രയോ അധികം ചിലവ് വരുന്ന സമാന പദ്ധതി എങ്ങിനെയാണ് മുന്നോട്ട് ോകുക? കൊച്ചി മെ്രോ ലാഭത്തിലാകില്ല എന്ന് തറപ്പിച്ച് പറയാം. കേരളത്തിന്‍റെ സമഗ്ര വികസനമല്ല ഇത്തരം പദ്ധതികളിലൂടെ രാഷ്ട്രീയ ്യോഗസ്ഥ നേതൃത്വങ്ങൾ ഉദ്ദേശിക്കുന്നത്.  മറ്റെന്താണെന്ന് പറയേണ്ടതില്ലല്ലോ !


ഇല്ലാത്ത നദിക്കു മുകളിൽ പാലം പണിയുന്ന രാഷ്ട്രീയക്കാരും അതിന്‍റെ ചുമട്ടുതഴിലാളികളായ ഉദ്യോഗസ്ഥ പടകളും നാടിന്‍റെ വികസനത്തിൽ അനാശാസ്യപരമായ താൽപര്യങ്ങൾ മാത്രമാണ് വെച്ചു പുലർത്തുന്നത്. വികസനമെന്നാൽ എല്ലാവർക്കും സാമൂഹിക സുരക്ഷ ലഭ്യമാകുന്ന അവസ്ഥ എന്നാണ് അർത്ഥമാക്കേണ്ടത്.  അതിന് കഴിയുന്ന സുസ്ഥിര വികസന പദ്ധതികൾ നമ്മുടെ നേതാക്കൻമാരിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ !!

No comments:

Post a Comment